സ​ത്യ​വാംഗ്മൂലം ഓ​ണ്‍​ലൈ​ൻ വ​ഴി; സൗ​ക​ര്യ​മൊ​രു​ക്കി കോ​ഴി​ക്കോ​ട് ജില്ലാ ഭ​ര​ണ​കൂ​ടം
Friday, March 27, 2020 6:14 PM IST
കോ​ഴി​ക്കോ​ട്: അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ക്കും സേ​വ​ന​ങ്ങ​ൾ​ക്കു​മാ​യി വീ​ട്ടി​ൽ​നി​ന്ന് പു​റ​ത്തു​പോ​കേ​ണ്ട​വ​ർ​ക്ക് ഓ​ണ്‍​ലൈ​നാ​യി സ​ത്യ​വാംഗ്മൂ​ലം സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി കോ​ഴി​ക്കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ടം. "​കോ​വി​ഡ് ജാ​ഗ്ര​ത’ വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യാ​ണ് സ​ത്യ​വാംഗ്മൂ​ലം സ​മ​ർ​പ്പി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്ക​ന്ന​തെ​ന്ന് ജി​ല്ലാ ക​ല​ക്ട​ർ സാം​ബ​ശി​വ റാ​വു അ​റി​യി​ച്ചു.

ഇ​തി​നാ​യി kozhikode.nic.in/covid19jagratha എ​ന്ന ലി​ങ്ക് വ​ഴി വെ​ബ് ആ​പ്ലി​ക്കേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ച് സ​ത്യ​വാംഗ്മൂ​ലം എ​ന്ന ഓ​പ്ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്ന് നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കി ഒ​ടി​പി സൃ​ഷ്ടി​ക്കു​ക. നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ൽ ല​ഭി​ച്ച ഒ​ടി​പി ന​ൽ​കി​യ​തി​ന് ശേ​ഷം ജി​ല്ലാ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, വി​ലാ​സം, വാ​ഹ​നം, ഉ​ദ്ദേ​ശം, തീ​യ​തി, സ​മ​യം, മ​ട​ങ്ങി​വ​രു​ന്ന തീ​യ​തി​യും സ​മ​യ​വും, പോ​കു​ന്ന​ത് എ​വി​ടെ​നി​ന്ന് എ​വി​ടേ​ക്ക് എ​ന്നി​വ തി​ര​ഞ്ഞെ​ടു​ത്ത് ഫോം ​സേ​വ് ചെ​യ്യു​ക.

തു​ട​ർ​ന്ന് എ​സ്എം​എ​സ് ല​ഭി​ച്ച​തി​ന് ശേ​ഷം ത​ന്നി​രി​ക്കു​ന്ന ലി​ങ്കി​ൽ ക്ലി​ക്കു ചെ​യ്യു​ന്ന​തി​ലൂ​ടെ നി​ങ്ങ​ൾ​ക്ക് സ​ത്യ​വാംഗ്മൂ​ലം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്. ഈ ​ഫോം എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് സ്ക്വാ​ഡു​ക​ളും പോ​ലീ​സും ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ കാ​ണി​ക്കാം.

സ​ത്യ​വാംഗ്മൂ​ല​ത്തി​ൽ നി​സാ​ര ആ​വ​ശ്യ​ങ്ങ​ളോ തെ​റ്റാ​യ വി​വ​ര​മോ ന​ൽ​കി​യാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.