സംസ്ഥാനത്ത് 39 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
Friday, March 27, 2020 7:03 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച 39 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു. കാ​സ​ർ​ഗോ​ട്ടാ​ണ് ഏ​റ്റ​വും കൂ​ടുത​ൽ കേ​സു​ക​ൾ ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 34 പേ​ർ​ക്കാ​ണ് കാ​സ​ർ​ഗോ​ട്ട് കോ​വി​ഡ്-19 ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ക​ണ്ണൂ​ര് ര​ണ്ട് പേ​ർ​ക്കും തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, കൊ​ല്ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രോ​രു​ത്ത​ർ​ക്കും കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച 25 പേ​ർ ദു​ബാ​യി​ൽ​നി​ന്നും എ​ത്തി​യ​വ​രാ​ണ്. 13 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് രോ​ഗം പി​ടി​പെ​ട്ട​ത്. ഒ​രാ​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു​വ​രി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കൊ​ല്ല​ത്തും കൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ​ടെ സം​സ്ഥാ​ന​ത്ത് മു​ഴു​വ​ൻ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 164 ആ​യി. വ്യാ​ഴാ​ഴ്ച രോ​ഗം സ്ഥി​രീ​ക​രി​ച്ച ഒ​രാ​ളു​ടെ ഫ​ലം ഇ​ന്ന് നെ​ഗ​റ്റീ​വാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 112 പേ​രെ ഇ​ന്ന് പു​തു​താ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 5,679 സാ​ന്പി​​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​ത്. ഇ​തി​ൽ 4,448 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​ർ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ദി​വ​സ​മാ​ണി​ത്.

സം​സ്ഥാ​ന​ത്തെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​യി തു​ട​രേ​ണ്ട​തു​ണ്ട്. പു​തു​താ​യി ക​ണ്ടെ​ത്തി​യ രോ​ഗി​ക​ൾ നി​ര​വ​ധി പേ​രു​മാ​യി സ​മ്പ​ർ​ക്കം ഉ​ള്ള​വ​രാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ അ​വ​രു​ടെ പേ​ര് പ​ര​സ്യ​മാ​യി പ​റ​യേ​ണ്ട സ്ഥി​തി​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.