കോ​വി​ഡ്-19: മ​ര​ണം 25,000 ക​ട​ന്നു
Friday, March 27, 2020 8:17 PM IST
മാ​ഡ്രി​ഡ്: ലോ​ക​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​റ്റ് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 25,000 ക​ട​ന്നു. കൊ​റോ​ണ 199 രാ​ജ്യ​ങ്ങ​ളി​ൽ വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 25,237 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 ബാ​ധി​ച്ച് ലോ​ക​ത്ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

ലോ​ക​ത്താ​കെ 5,56,134 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 1,28,717 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 4,02,180 പേ​ർ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ൽ 21,062 പേ​രു​ടെ സ്ഥി​തി അ​തീ​വ ഗു​രു​ത​ര​മാ​ണ്.

സ്പെ​യി​നി​ൽ 493 പേ​രാ​ണ് ഇ​ന്ന് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തോ​ടെ സ്പെ​യി​നി​ൽ മ​ര​ണ​സം​ഖ്യ 4,858 ആ​യി. 6,273 പു​തി​യ കേ​സു​ക​ളാ​ണ് സ്പെ​യി​നി​ൽ ഇ​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 64,059 പേ​ർ​ക്ക് ഇ​തു​വ​രെ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​റ്റ​ലി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും അ​ധി​കം പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത് സ്പെ​യി​നി​ലാ​ണ്.

കൊ​റോ​ണ സ​ർ​വ​നാ​ശം വി​ത​ച്ച ഇ​റാ​നി​ലും മ​ര​ണ​നി​ര​ക്കി​ൽ കു​റ​വി​ല്ല. ഇ​ന്ന് മാ​ത്രം 144 മ​ര​ണ​ങ്ങ​ളാ​ണ് ഇ​റാ​നി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മ​ര​ണ​സം​ഖ്യ 2,378 ആ​യി. അ​മേ​രി​ക്ക​യി​ലാ​ണ് കോ​വി​ഡ്-19 ബാ​ധി​ത​ർ കൂ​ടു​ത​ൽ. 85,762 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 82,588 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്. 1,306 പേ​ർ അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.