മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കി​യ​തി​ൽ ദുഃഖ​മു​ണ്ടെ​ന്ന് ഇ​ടു​ക്കി​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​വ്
Friday, March 27, 2020 9:29 PM IST
തൊ​ടു​പു​ഴ: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​ൻ എ​ന്ന നി​ല​യി​ൽ മ​റ്റു​ള്ള​വ​രോ​ട് ഇ​ട​പ​ഴ​കി​യ​തി​ൽ ദുഃ​ഖ​മു​ണ്ടെ​ന്ന് ഇ​ടു​ക്കി​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ്. രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​യാ​ൾ ചി​കി​ത്സ​യി​ലു​ള്ള​ത്.

ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞാ​ണ് കോ​വി​ഡ് രോ​ഗ​മു​ണ്ടെ​ന്ന് അ​റി​യു​ന്ന​ത്. പൊ​തു​പ്ര​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ ഒ​ട്ടേ​റെ ആ​ളു​ക​ളു​മാ​യി ഇ​ട​പ​ഴ​കു​ക​യും യാ​ത്ര​ക​ൾ ചെ​യ്യേ​ണ്ട​താ​യും വ​ന്നി​ട്ടു​ണ്ട്. പ​ല​പ്പോ​ഴും ദി​വ​സം 150-200 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ എ​നി​ക്കു വ​ലി​യ വേ​ദ​ന​യും ദുഃ​ഖ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ താ​നു​മാ​യി ഇ​ട​പ​ഴ​കി​യ എ​ല്ലാ​വ​രും മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.