കൊ​റോ​ണ മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ൽ 81,000 ജീ​വ​നു​ക​ൾ അ​പ​ഹ​രി​ക്കും: പ​ഠ​ന റി​പ്പോ​ർ​ട്ട്
Friday, March 27, 2020 9:34 PM IST
വാ​ഷിം​ഗ്ട​ണ്‍: കൊ​റോ​ണ മ​ഹാ​മാ​രി അ​മേ​രി​ക്ക​യി​ൽ ശ​രാ​ശ​രി 81,000 ജീ​വ​നു​ക​ൾ അ​പ​ഹ​രി​ക്കു​മെ​ന്ന് പ​ഠ​ന റി​പ്പോ​ർ​ട്ട്. യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് വാ​ഷിം​ഗ്ട​ണ്‍ സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നാ​ണ് വി​വ​ര​ങ്ങ​ൾ അ​പ​ഗ്ര​ഥി​ച്ച് ഈ ​നി​ഗ​മ​ന​ത്തി​ൽ എ​ത്തി​യ​ത്.

നാ​ലു മാ​സ​ത്തേ​ക്ക് കോ​വി​ഡ് അ​മേ​രി​ക്ക​യി​ൽ വി​ള​യാ​ടു​മെ​ന്നും ജൂ​ണ്‍ വ​രെ ഇ​തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നു​മാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഏ​പ്രി​ൽ ര​ണ്ടാം ആ​ഴ്ച​യോ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം അ​തി​ന്‍റെ ഉ​ന്ന​തി​യി​ൽ എ​ത്തും. ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​അ​വ​സ്ഥ​യി​ൽ വ്യ​തി​യാ​ന​മു​ണ്ടാ​യേ​ക്കാം. ജൂ​ലൈ​യി​ലും അ​മേ​രി​ക്ക​യി​ൽ കൊ​റോ​ണ മ​ര​ണ​ങ്ങ​ൾ തു​ട​രും. എ​ന്നാ​ൽ ഇ​ത് ദി​വ​സേ​ന പ​ത്തു പേ​ർ എ​ന്ന ക​ണ​ക്കി​ലേ​ക്കു കു​റ​യു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

സ​ർ​ക്കാ​ർ, ആ​ശു​പ​ത്രി​ക​ൾ, മ​റ്റ് ഉ​റ​വി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ച്ച രേ​ഖ​ക​ളാ​ണ് ഗ​വേ​ഷ​ക​ർ പ​രി​ശോ​ധി​ച്ച​ത്. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 38,000 പേ​ർ അ​മേ​രി​ക്ക​യി​ൽ മ​രി​ക്കും. 1.62 ല​ക്ഷം ആ​ളു​ക​ളു​ടെ മ​ര​ണ​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.