ചൈന നൽകിയ കൊറോണ ടെസ്റ്റ് കിറ്റുകൾ പ്രവർത്തിക്കുന്നില്ലെന്ന് സ്പെയിനും ചെക്ക് റിപ്പബ്ലിക്കും
Saturday, March 28, 2020 12:06 AM IST
മാ​ഡ്രി​ഡ്: സ്പെ​യി​നി​ലും ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ലും ചൈ​ന വി​ത​ര​ണം ചെ​യ്ത കൊ​റോ​ണ പ​രി​ശോ​ധ​ന കി​റ്റു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​തം. ഇരുരാജ്യങ്ങൾക്കും ചൈ​ന ന​ൽ​കിയ ഭൂ​രി​ഭാ​ഗം കി​റ്റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

ഈ ​മാ​സം ചൈ​ന ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന് കൈ​മാ​റി​യ 150,000 കി​റ്റു​ക​ളി​ൽ 80 ശ​ത​മാ​ന​ത്തി​നും ത​ക​രാ​റു​ണ്ടെ​ന്ന് പ്രാ​ദേ​ശിക ചെ​ക്ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ചൈ​ന​യു​ടെ ഉ​പ​ക​ര​ണ​ത്തിന് പ​ത്ത് മു​ത​ൽ പ​തി​ന​ഞ്ച് മി​നി​റ്റി​നു​ള്ളി​ൽ ഫ​ലം ത​രാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ഇ​വ​യ്ക്ക് കൃ​ത്യ​ത​യി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. 100,000 കി​റ്റു​ക​ൾ​ക്കാ​യി ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് 5.4 ല​ക്ഷം ഡോ​ള​റാ​ണ് ചെ​ല​വി​ട്ട​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ യ​ഥാ​വി​ധം ചെെനയുടെ കിറ്റുകൾ ക​ണ്ടെ​ത്തു​ന്നി​ല്ലെ​ന്ന് സ്പെ​യി​നും ആ​രോ​പി​ച്ചു. കൊ​റോ​ണ പോ​സി​റ്റീ​വ് കേ​സു​ക​ൾ സ്ഥി​രീ​ക​രി​ക്കു​ന്ന​തി​ൽ 30 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മാ​ത്ര​മാ​ണ് ചൈ​ന​യു​ടെ കി​റ്റു​ക​ൾ​ക്ക് കൃ​ത്യ​ത​യെ​ന്ന് സ്പെ​യി​നി​ലെ മൈ​ക്രോ ബ​യോ​ള​ജി​സ്റ്റു​ക​ൾ പ​റ​യു​ന്ന​ത്.

നി​ല​വി​ലു​ള്ള പി​സി​ആ​ർ ടെ​സ്റ്റു​ക​ൾ തു​ട​രാ​നാ​ണ് സ്പെ​യി​ന്‍റെ തീ​രു​മാ​നം. ചൈ​ന​യു​ടെ കി​റ്റു​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട സ്ഥി​തി​ക്ക് എ​ല്ലാം തി​രി​ച്ച​യ​ക്കു​മെ​ന്നും സ്പെ​യി​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.