ദെ​റി​ദ​യു​ടെ ഭാ​ര്യ മാ​ർ​ഗ​രി​റ്റ് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു
Saturday, March 28, 2020 3:26 AM IST
പാ​രീ​സ്: ഉ​ത്ത​രാ​ധു​നി​ക ചി​ന്ത​ക​ൻ ഴാ​ക് ദെ​റി​ദ​യു​ടെ ഭാ​ര്യ‍​യും മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ധ​യു​മാ​യ മാ​ർ​ഗ​രി​റ്റ് ((87) കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. പ​രീ​സി​ലെ റി​ട്ട​യ​ർ​മെ​ന്‍റ് ഹോ​മി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ചെ​ക്ക് വം​ശ​ജ​യാ​യ മാ​ർ​ഗ​രി​റ്റ് നി​ര​വ​ധി ര​ച​ന​ക​ൾ ഫ്ര​ഞ്ചി​ലേ​ക്ക് ത​ർ​ജി​മ ചെ​യ്തി​ട്ടു​ണ്ട്.

സാ​ഹി​ത്യ ത​ത്വ​ശാ​സ്ത്ര ച​രി​ത്ര​ങ്ങ​ളെ കീ​ഴ്മേ​ൽ മ​റി​ച്ച ദെ​റി​ദ 2004ലാ​ണ് അ​ന്ത​രി​ച്ച​ത്. 1957ൽ ​ലാ​യി​രു​ന്നു ദെ​റി​ദ​യു​മാ​യി മാ​ർ​ഗ​രി​റ്റി​ന്‍റെ വി​വാ​ഹം. എ​ഴു​ത്തു​കാ​ര​നാ​യ പി​യ​ർ ആ​ൽ​ഫെ​റി, ആ​ന്ത്ര​പ്പോ​ള​ജി​സ്റ്റും ചി​ന്ത​ക​നു​മാ​യ ജോ​ൻ ദെ​റി​ദ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.