കോ​വി​ഡ്-19: ന്യൂയോ​ർ​ക്കി​ലേ​ക്ക് നൂ​റി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ന​ൽ​കി ടെ​സ്‌​ല
Saturday, March 28, 2020 9:24 AM IST
ന്യൂയോ​ർ​ക്ക്: യു​എ​സി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഭീ​ക​ര​മാ​യി വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ​വു​മാ​യി അ​മേ​രി​ക്ക​ന്‍ ഇ​ല​ക്ട്രി​ക്ക് വാ​ഹ​ന ഭീ​മ​നാ​യ ടെ​സ്‍​ല ക​ന്പ​നി. ന്യൂയോ​ർ​ക്കി​ലേ​ക്കാ​യി നൂ​റി​ല​ധി​കം വെ​ന്‍റി​ലേ​റ്റ​റു​ക​ൾ ന​ൽ​കി​യ​താ​യി ക​മ്പ​നി സി​ഇ​ഒ എ​ലോ​ണ്‍ മ​സ്‌​ക് അ​റി​യി​ച്ചു.

സം​ഭാ​വ​ന ചെ​യ്ത യ​ന്ത്ര​ങ്ങ​ളു​ടെ ആ​ദ്യ ബാ​ച്ച് വെ​ള്ളി​യാ​ഴ്ച വി​ത​ര​ണം ചെ​യ്തു. ചൈന​യി​ലെ യു​എ​സ് സ​ർ​ക്കാ​ർ അം​ഗീ​കാ​ര​മു​ള്ള നി​ർ​മാ​താ​ക്ക​ളി​ൽ​നി​ന്നാ​ണ് ടെ​സ്‌​ല വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങി​യ​ത്. ന്യൂ​യോ​ർ​ക്ക് സി​റ്റി മേ​യ​ർ ബി​ൽ​ഡി ബ്ലാ​സി​യോ എ​ലോ​ൺ മ​സ്കി​ന് ട്വി​റ്റ​റി​ലൂ​ടെ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു.

ആ​വ​ശ്യ​മാ​യ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ നി​ർ​മി​ക്കാ​ൻ ജ​ന​റ​ൽ മോ​ട്ടോ​ഴ്‌​സി​ന് (ജി​എം) നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും വ്യ​ക്ത​മാ​ക്കി. കൊ​റോ​ണ​യെ പി​ടി​ച്ചു​കെ​ട്ടാ​ൻ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജ് (ര​ണ്ടു ട്രി​ല്യ​ൺ ഡോ​ള​ർ) അദ്ദേഹം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.