രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​ർ 887 ആ​യി
Saturday, March 28, 2020 10:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 887 ആ​യി. 20 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത്. 73 പേ​ർ രോ​ഗ​വി​മു​ക്ത​രാ​യി. വെ​ള്ളി​യാ​ഴ്ച നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ നൂ​റി​ല​ധി​കം ആ​ളു​ക​ൾ​ക്ക് രോ​ഗം ക​ണ്ടെ​ത്തു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച 124 പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പോ​സി​റ്റീ​വാ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ വെ​ള്ളി​യാ​ഴ്ച 39 പേ​ർ​ക്ക് രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഇ​ന്ന് ആ​റ് പേ​രു​ടെ ഫ​ലം കൂ​ടി പോ​സി​റ്റീ​വാ​യി.

ആ​ഗോ​ള ത​ല​ത്തി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം ആ​റ് ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 27,365 പേ​ർ മ​രി​ച്ചു. 9,134 പേ​ർ ഇ​റ്റ​ലി​യാ​ണ് മ​ര​ണ​നി​ര​ക്കി​ൽ മു​ന്നി​ൽ സ്പെ​യി​നി​ൽ 5,138 പേ​ർ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.