മ​ണ്ണി​ട്ട് അ​ട​ച്ച അ​തി​ർ​ത്തി തു​റ​ക്ക​രു​തെ​ന്ന് ക​ർ​ണാ​ട​ക എം​പി
Saturday, March 28, 2020 10:36 AM IST
മൈ​സൂ​രു: ക​ണ്ണൂ​ർ മാ​ക്കൂ​ട്ട​ത്ത് മ​ണ്ണി​ട്ട് അ​ട​ച്ച അ​തി​ർ​ത്തി തു​റ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മൈ​സൂ​രു-​കു​ട​ക് എം​പി പ്ര​താ​പ് സിം​ഹ. കേ​ര​ള​ത്തി​ന്‍റെ സ​മ്മ​ർ​ദ​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​ഴ​ങ്ങ​രു​തെ​ന്ന് മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ​യോ​ടും ചീ​ഫ് സെ​ക്ര​ട്ട​റി​യോ​ടും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, മ​ണ്ണി​ട്ട് അ​ട​ച്ച അ​തി​ർ​ത്തി ഇ​തു​വ​രെ തു​റ​ന്നി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തു. ഇതിനിടെ, അ​തി​ർ​ത്തി ത​ട​സം ച​ർ​ച്ച ചെ​യ്യാ​ൻ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു.

നീ​തി​ക​രി​ക്കാ​നാ​കാ​ത്ത പ്ര​വ​ർ​ത്തി​യാ​ണ് ക​ർ​ണാ​ട​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​രി​ക്കു​ന്ന​തെ​ന്ന് ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. കേ​ര​ള ചീ​ഫ് സെ​ക്ര​ട്ട​റി ക​ർ​ണാ​ട​ക അ​ധി​കൃ​ത​രു​മാ​യി വീ​ണ്ടും സം​സാ​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.