ആ​ല​പ്പു​ഴ​യി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല; ന​ട​പ​ടി
Saturday, March 28, 2020 10:56 AM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ വ്യാ​പാ​രി​ക​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു തു​ട​ങ്ങി. ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കു​ന്ന​ത് അ​റി​ഞ്ഞ​ത്.

കു​പ്പി വെ​ള്ള​ത്തി​ന് അ​മി​ത വി​ല ഈ​ടാ​ക്കി​യ​തി​ന് ചേ​ര്‍​ത്ത, മാ​വേ​ലി​ക്ക​ര, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ച് കേ​സു​ക​ള്‍ ര​ജി​സ്ട്ര​ര്‍ ചെ​യ്തു. 25,000 രൂ​പ പി​ഴ ചു​മ​ത്തി. മാ​സ്‌​കി​ന് വി​ല കൂ​ട്ടി​യ​തി​ന് ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നും 15,000 രൂ​പ പി​ഴ​യീ​ടാ​ക്കി. കൃ​ഷ്ണ​പു​രം കാ​പ്പി​ലു​ള്ള സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​നെ​തി​രെ മാ​സ്‌​കി​ന് വി​ല കൂ​ട്ടി​യ​തി​ന് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മാ​സ്‌​ക്ക് പാ​യ്ക്ക​റ്റി​ല്‍ 1,600 രൂ​പ രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സ്‌​ക് ഉ​ല്‍​പ്പാ​ദ​ക​ന്‍ വി​ത​ര​ണ​ക്കാ​ര​ന് 6,000 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ക​യും ഇ​യാ​ള്‍ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന് 9,000 രൂ​പ​യ്ക്ക് വി​ല്‍​ക്കു​ക​യും ഇ​വി​ടെ നി​ന്നും റീ​ട്ടെ​യ്ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത് 16,000 രൂ​പ​യ്ക്കു​മാ​ണെ​ന്ന് ക​ണ്ടെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.