കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി 1,000 ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി യു​പി സ​ർ​ക്കാ​ർ
Saturday, March 28, 2020 5:54 PM IST
ല​ക്നോ: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യു​ടെ അ​തി​ർ​ത്തി​ക​ളി​ൽ കു​ടു​ങ്ങി​യ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ 1,000 ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി. യു​പി​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ 1,000 ബ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത്.

ഡ​ൽ​ഹി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ന്ന​ത് വാ​ർ​ത്ത​യാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ർ​ക്കാ​ർ തൊ​ഴി​ലാ​ളി​ക​ളെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

ഡ​ൽ​ഹി-​യു​പി അ​തി​ർ​ത്തി​യി​ൽ കു​ടു​ങ്ങി​യ​വ​ർ​ക്കാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. കൂ​ടാ​തെ വ​ഴി​യി​ൽ കു​ടു​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വും വെ​ള്ള​വും സ​ർ​ക്കാ​ർ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ് ഇ​തി​ന്‍റെ ഏ​കോ​പ​ന ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കാ​ണ്‍​പൂ​ർ, ബാ​ലി​യ, വാ​രാ​ണ​സി, ഗോ​ര​ഖ്പു​ർ, അ​സം​ഗ​ഡ്, ഫൈ​സാ​ബാ​ദ്, ബാ​സ്തി, പ്ര​താ​പ്ഗ​ഡ്, സു​ൽ​ത്താ​ൻ​പു​ർ, അ​മേ​ത്തി, റാ​യ്ബ​റേ​ലി, ഗോ​ണ്ട, ഇ​ത്‌വ, ​ബ​ഹ്റ​യി​ച്ച്, സ​ർ​വ​സ്തി തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കാ​ണ് ബ​സ് സ​ർ​വീ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.