കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ബ്രേ​ക്ക് കൊ​റോ​ണ പ​ദ്ധ​തിയുമായി കേരള സർക്കാർ
Saturday, March 28, 2020 8:40 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ബ്രേ​ക്ക് കൊ​റോ​ണ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. www.breakcorona.in എ​ന്ന വെ​ബ് സൈ​റ്റി​ലൂ​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കാ​മെ​ന്നും മു​ഖ​മ​ന്ത്രി പ​റ​ഞ്ഞു.

ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​ക​ല്‍, സ​മൂ​ഹ വ്യാ​പ​നം ത​ട​യ​ല്‍, മാ​സ്‌​കു​ക​ളു​ടെ​യും കൈ​യു​റ​ക​ളു​ടെ​യും നി​ർ​മാ​ണം, ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ളും വ​രു​മാ​ന​വും സൃ​ഷ്ടി​ക്ക​ല്‍ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച നൂ​ത​ന ആ​ശ​യ​ങ്ങ​ള്‍ സ​ര്‍​ക്കാ​രി​ന് മു​ന്നി​ല്‍ സ​മ​ര്‍​പ്പി​ക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.