ഖ​ത്ത​റി​ൽ ആ​ദ്യ കോ​വി​ഡ് മ​ര​ണം
Sunday, March 29, 2020 10:05 AM IST
ഖ​ത്ത​ർ: കോ​വി​ഡ് 19 ബാ​ധി​ച്ച് ഖ​ത്ത​റി​ൽ ഒ​രാ​ൾ മ​രി​ച്ചു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്. 57കാ​ര​നാ​യ ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. ഇ​യാ​ൾ​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്ന​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ർ​ച്ച് 16നാ​ണ് ഇ​യാ​ൾ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​യാ​ളു​ടെ മ​ര​ണ​ത്തി​ല്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​നു​ശോ​ച​നം അ​റി​യി​ച്ചു.

അ​തി​നി​ടെ, ഖ​ത്ത​റി​ൽ 28 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 590 ആ​യി. നേ​ര​ത്തെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തി​ൽ ര​ണ്ട് പേ​രു​ടെ രോ​ഗം ഭേ​ദ​പ്പെ​ട്ടു. ഇ​വ​ർ ഖ​ത്ത​ർ സ്വ​ദേ​ശി​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.