പാ​യി​പ്പാ​ട്ട് ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് അതിഥി തൊ​ഴി​ലാ​ളി​ക​ൾ; നാ​ട്ടി​ൽ പോ​ക​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, March 29, 2020 1:50 PM IST
ച​ങ്ങ​നാ​ശേ​രി: കോ​ട്ട​യം പാ​യി​പ്പാ​ട് ക​വ​ല​യി​ൽ ലോ​ക്ക്ഡൗ​ൺ ലം​ഘി​ച്ച് അതിഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധ പ്ര​ക​ട​നം. ആ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് തെ​രു​വി​ൽ ഇ​റ​ങ്ങി​യ​ത്. നാ​ട്ടി​ലേ​ക്ക് തി​രി​കെ പോ​കാ​ൻ സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 11.30 മു​ത​ലാ​ണ് ആ​ളു​ക​ൾ സം​ഘ​ടി​ച്ച് എ​ത്താ​ൻ തു​ട​ങ്ങി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​ളു​ക​ളെ പി​രി​ച്ചു​വി​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ആ​ളു​ക​ൾ പി​രി​ഞ്ഞ് പോ​കാ​ൻ കൂ​ട്ടാ​ക്കാ​ത്ത​തി​നേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ലാ​ത്തി വീ​ശി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ​ബാ​ബു സ്ഥ​ല​ത്തെ​ത്തി ക്യാ​മ്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഭ​ക്ഷ​ണം എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ത​ഹ​സി​ൽ​ദാ​ർ ജി​നു പു​ന്നൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.

പാ​യി​പ്പാ​ട് പ്ര​ദേ​ശ​ത്ത് 167 ക്യാ​പു​ക​ളി​ലാ​യി എ​ണ്ണാ​യി​ര​ത്തോ​ളം പേ​രാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ അ​യ്യാ​യി​ര​ത്തോ​ളം പേ​ർ നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. 3,500ലേ​റ​പ്പേ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള​ത്. ഇ​വ​രാ​ണ് പ്ര​ക​ട​ന​മാ​യെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.