പാ​യി​പ്പാ​ട്ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ഇ​പ്പോ​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ക്കാ​നാ​കി​ല്ലെ​ന്ന് ക​ള​ക്ട​ർ
Sunday, March 29, 2020 2:21 PM IST
ച​ങ്ങ​നാ​ശേ​രി: രാ​ജ്യ​വ്യാ​പ​ക​മാ​യ ലോ​ക്ക് ഡൗ​ൺ നി​ല​നി​ൽ​ക്കെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പാ​യി​പ്പാ​ട്ട് ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധം തു​ട​രു​ന്നു. ജി​ല്ലാ ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ ബാ​ബു​വും എ​സ്പി ജ​യ​ദേ​വ് ഐ​പി​എ​സും സ്ഥ​ല​ത്തെ​ത്തി.

ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നി​ല്ല എ​ന്ന​ത​ല്ല ഇ​പ്പോ​ൾ തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്ന വി​ഷ​യം എ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പാ​കം ചെ​യ്ത ആ​ഹാ​രം വേ​ണ്ട എ​ന്ന് പ​റ​ഞ്ഞി​രു​ന്ന​തി​നാ​ൽ‌ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച് ന​ൽ​കി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ആ​ളു​ക​ൾ കൂ​ട്ട​മാ​യി പ്ര​തി​ഷേ​ധി​ച്ച് എ​ത്തി​യ സം​ഭ​വം പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും ഇ​ത് ആ​ളു​ക​ളെ പ​റ​ഞ്ഞ് മ​ന​സി​ലാ​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച ഇ​വി​ടെ യോ​ഗം ചേ​ർ​ന്നി​രു​ന്നു​വെ​ന്നും ആ ​യോ​ഗ​ത്തി​ൽ പോ​ലും ഇ​ത്ത​ര​ത്തി​ലൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.​മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ അ​വ​ര​വ​രു​ടെ നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​ന്ന​ത് ക​ണ്ട​താ​കാം ഇ​വ​രെ​യും ഇ​ത്ത​ര​മൊ​രാ​വ​ശ്യം ഉ​ന്ന​യി​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​തെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.