അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലേ​ക്ക് ട്ര​ക്ക് പാ​ഞ്ഞു​ക​യ​റി; നാ​ലു പേ​ർ മ​രി​ച്ചു
Sunday, March 29, 2020 2:16 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും സ്വ​ദേ​ശ​മാ​യ രാ​ജ​സ്ഥാ​നി​ലേ​ക്ക് പോ​യ നാ​ല് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ട്ര​ക്കി​ടി​ച്ച് മ​രി​ച്ചു. സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

മും​ബൈ-​ അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശി​പാ​ത​യി​ലെ ബ​ഹ​റോ​ൾ ഗ്രാ​മ​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. രാ​ജ​സ്ഥാ​നി​ലെ ബ​സ്‌​വാ​ഡ സ്വ​ദേ​ശി​ക​ളാ​യ ക​ലു​റാം ഭ​ഗോ​ര(18),നി​ഖി​ൽ പാ​ണ്ഡ്യ(32), ര​മേ​ശ് ഭ​ട്ട്(55), ന​രേ​ഷ് ക​ല​സു​വ(18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഗ​താ​ഗ​ത സൗ​ക​ര്യം ത​ട​സ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ സ്വ​ദേ​ശ​ത്തേ​ക്ക് ന​ട​ന്ന് പോ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ട്ര​ക്ക് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.