പാ​യി​പ്പാ​ട്ടെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​തി​ഷേ​ധം; ച​ങ്ങ​നാ​ശേ​രി​യി​ൽ ഉ​ന്ന​ത​തല​യോ​ഗം
Sunday, March 29, 2020 4:06 PM IST
ച​ങ്ങ​നാ​ശേ​രി: നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ര​ണ്ടാ​യി​ര​ത്തി​ലേ​റെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ പാ​യി​പ്പാ​ട്ട് കൂ​ട്ട​മാ​യി പ്ര​തി​ഷേ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി പി.​തി​ലോ​ത്ത​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

സം​ഭ​വ​ത്തി​ൽ‌ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്ന് ക​ള​ക്ട​ർ പി.​കെ.​സു​ധീ​ർ ബാ​ബു യോ​ഗ​ത്തെ അ​റി​യി​ച്ചു. തൊ​ഴിലാ​ളി​ക​ളെ നാ​ടു​ക​ളി​ലേ​ക്ക് അ​യ​ക്കു​മെ​ന്ന് വ്യാ​ജ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്ക​പ്പെ​ട്ടി​രു​ന്നു. സ​മ​യം അ​ട​ക്കം പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച​ത്.

കോ​ട്ട​യം ക​ള​ക്ട​ർ​ക്കു പു​റ​മേ പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ, പി.​ബി.​നൂ​ഹ്, കോ​ട്ട​യം എ​സ്പി ജ​യ​ദേ​വ് ഐ​പി​എ, പ​ത്ത​നം​തി​ട്ട സ​ബ്ക​ള​ക്ട​ർ, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ശ​ശി​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.