പെ​ട്ടെ​ന്നു​ള്ള ലോ​ക്ക്ഡൗ​ൺ പ​രി​ഭ്രാ​ന്തി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും സൃ​ഷ്ടി​ച്ചു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, March 29, 2020 5:30 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ്-19​യെ നേ​രി​ടു​ന്ന​തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​മ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്ക് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു. അ​തേ​സ​മ​യം പെ​ട്ടെ​ന്നു​ള്ള ലോ​ക്ക്ഡൗ​ൺ പ​രി​ഭ്രാ​ന്തി​യും ആ​ശ​യ​ക്കു​ഴ​പ്പ​വും സൃ​ഷ്ടി​ച്ചു​വെ​ന്നും രാ​ഹു​ൽ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ ത​ട​യാ​ന്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ ലോ​കം നി​ര്‍​ബ​ന്ധി​ത​മാ​യി. ഇ​ന്ത്യ​യും 21 ദി​വ​സ​ത്തെ സ​മ്പൂ​ര്‍​ണ ലോ​ക്ക്ഡൗ​ണി​ലാ​ണ്. എ​ന്നാ​ല്‍ ലോ​ക്ക്ഡൗ​ണ്‍ ന​മ്മു​ടെ ജ​ന​ങ്ങ​ള്‍​ക്കും സ​മൂ​ഹ​ത്തി​നും സ​മ്പ​ദ്ഘ​ട​ന​യ്ക്കും ഏ​ല്‍​പി​ക്കാ​ന്‍ പോ​കു​ന്ന വി​നാ​ശ​ക​ര​മാ​യ ആ​ഘാ​ത​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും രാ​ഹു​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.