കോ​വി​ഡ് ഏ​കോ​പ​ന​ത്തി​ന് കൂ​ടു​ത​ൽ ഐ​എ​എ​സു​കാ​ർ; ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ ഉ​ത്ത​ര​വ്
Sunday, March 29, 2020 5:42 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യാ​ൻ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​ഹാ​യം ന​ൽ​കാ​ൻ കൂ​ടു​ത​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.

എ​ല്ലാ അ​ന്ത​ർ​സം​സ്ഥാ​ന സാ​ധ​ന​ല​ഭ്യ​ത​യ്ക്കും ച​ര​ക്കു​നീ​ക്ക​ത്തി​നും പൊ​തു​ഭ​ര​ണ-​ഗ​താ​ഗ​ത പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി കെ.​ആ​ർ. ജ്യോ​തി​ലാ​ലി​ന് ഫി​നാ​ൻ​സ് (എ​ക്സ്പെ​ൻ​ഡി​ച്ച​ർ) സെ​ക്ര​ട്ട​റി സ​ഞ്ജ​യ് എം. ​കൗ​ൾ സ​ഹാ​യം ന​ൽ​കും.

കൊ​റോ​ണ വ്യാ​പ​നം ത​ട​യാ​നു​ള്ള കാ​സ​ർ​കോ​ട് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കാ​സ​ർ​ഗോ​ഡ് എ​ത്തി മേ​ൽ​നോ​ട്ടം വ​ഹി​ക്കാ​ൻ വ്യ​വ​സാ​യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി അ​ൽ​കേ​ഷ് ശ​ർ​മ​യ്ക്ക് ചു​മ​ത​ല ന​ൽ​കി. റ​വ​ന്യൂ-​ദു​ര​ന്ത നി​വാ​ര​ണ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ: ​വി. വേ​ണു​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ പ​ബ്ളി​ക് റി​ലേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ യു.​വി. ജോ​സ് സ​ഹാ​യി​ക്കും.

അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ​യും പ​ച്ച​ക്ക​റി​ക​ളു​ടെ​യും ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഭ​ക്ഷ്യ-​സി​വ​ൽ സ​പ്ലൈ​സ് സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ലി​ന് എം​ജി​എ​ൻ​ആ​ർ.​ഇ​ജി​എ​സ് മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ: ​ദി​വ്യ എ​സ്. അ​യ്യ​ർ പി​ന്തു​ണ ന​ൽ​കും.​അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം, താ​മ​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ പ്ര​ണ​ബ് ജ്യോ​തി​നാ​ഥി​ന് കെ. ​ബി​ജു സ​ഹാ​യ​ങ്ങ​ൾ ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കാ​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഒ​രു വ​കു​പ്പു സെ​ക്ര​ട്ട​റി​യും കോ​വി​ഡ്-19 സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ ഉ​ത്ത​ര​വു​ക​ളോ നി​ർ​ദേ​ശ​ങ്ങ​ളോ പു​റ​ത്തി​റ​ക്ക​രു​തെ​ന്നും ചീ​ഫ് സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.