കോ​വി​ഡി​ന്‍റെ സാ​ന്പ​ത്തി​ക ആ​ഘാ​ത​ഭീ​തി; ജ​ര്‍​മ​നി​യി​ലെ ധ​ന​മ​ന്ത്രി ജീ​വ​നൊ​ടു​ക്കി
Sunday, March 29, 2020 9:01 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: കോ​വി​ഡ് ബാ​ധ സാ​ന്പ​ത്തി​ക​രം​ഗം ത​ക​ർ​ക്കു​മെ​ന്ന ഭീ​തി​യി​ൽ ജ​ർ​മ​ൻ മ​ന്ത്രി ജീ​വ​നൊ​ടു​ക്കി. ഹെ​സി സം​സ്ഥാ​ന​ത്തെ ധ​ന​മ​ന്ത്രി തോ​മ​സ് ഷീ​ഫ​റാ​ണ് ശ​നി​യാ​ഴ്ച ജീ​വ​നൊ​ടു​ക്കി​യ​ത്.

കോ​വി​ഡ് വ്യാ​പ​നം സാ​ന്പ​ത്തി​ക രം​ഗം ത​കി​ടം മ​റി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം ഏ​റെ ദു​ഖി​ത​നാ​യി​രു​ന്നെ​ന്ന് സ്റ്റേ​റ്റ് പ്രീ​മി​യ​ർ വോ​ക്ക​ർ ബൗ​ഫി​യ​ർ പ​റ​ഞ്ഞു. റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​മാ​ണ് ഷീ​ഫ​റി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലി​ന്‍റെ പാ​ർ​ട്ടി​യി​ൽ അം​ഗ​മാ​യി​രു​ന്നു ഷീ​ഫ​ർ.

പ​ത്തു വ​ർ​ഷ​മാ​യി ഹെ​സി​യി​ലെ ധ​ന​മ​ന്ത്രി​യാ​യി​രു​ന്നു ഷീ​ഫ​ർ. കൊ​റോ​ണ മ​ഹാ​മാ​രി സ​ന്പ​ദ്വ്യ​വ​സ്ഥ​യി​ൽ ഏ​ൽ​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള സാ​ന്പ​ത്തി​ക ആ​ഘാ​തം കു​റ​യ്ക്കാ​ൻ അ​ദ്ദേ​ഹം രാ​വും പ​ക​ലും പ​രി​ശ്ര​മി​ച്ചി​രു​ന്നെ​ന്ന് വോ​ക്ക​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

ജ​ർ​മ​നി​യു​ടെ സാ​ന്പ​ത്തി​ക ത​ല​സ്ഥാ​ന​മാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് ഹെ​സി​യി​ലാ​ണ്. ഡ്യൂ​ഷേ ബാ​ങ്ക്, കൊ​മ്മേ​ഴ്സ് ബാ​ങ്ക് എ​ന്നി​വ​യു​ടെ ആ​സ്ഥാ​നം ഇ​വി​ടെ​യാ​ണ്. യൂ​റോ​പ്യ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്കും ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.