ചൈ​ന ​ഹു​ബെയിൽനിന്ന് ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭിച്ചു
Sunday, March 29, 2020 9:18 PM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കോ​വി​ഡ്-19 രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കു​റ​യു​ന്നു. ഇ​തോ​ടെ കൊ​റോ​ണ​യു​ടെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ ഹു​ബെ​യി​ൽ​നി​ന്നും ചൈ​ന ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചു. അ​തേ​സ​മ​യം വു​ഹാ​നി​ൽ​നി​ന്നു വി​മാ​ന​സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

പു​തി​യ കൊ​റോ​ണ കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ് ചൈ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​രു​ത്തി​യ​ത്. ഏ​പ്രി​ൽ എ​ട്ട് മു​ത​ൽ വു​ഹാ​നി​ൽ​നി​ന്നും വി​മാ​ന​സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കുമെന്നും അധികൃതർ അറിയിച്ചു.

ചൈ​ന​യി​ൽ 81,439 പേ​ർ​ക്കാ​ണ് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 3,300 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച് ചൈ​ന​യി​ൽ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. ഇ​ന്ന് 45 പു​തി​യ കേ​സു​ക​ൾ മാ​ത്ര​മാ​ണ് ചൈ​ന​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.