അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ല്ലാ​ത്ത ച​ര​ക്കു​ക​ളു​ടെ​യും നീ​ക്കം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര ഉ​ത്ത​ര​വ്
Sunday, March 29, 2020 9:47 PM IST
ന്യൂ​ഡ​ൽ​ഹി: അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ അ​ല്ലാ​ത്ത ച​ര​ക്കു​ക​ളു​ടെ​യും നീ​ക്കം അ​നു​വ​ദി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം. സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

പ​ത്ര​വി​ത​ര​ണം, പാ​ൽ വി​ത​ര​ണം- ശേ​ഖ​ര​ണം, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ര​ച​ര​ക്കു​ക​ൾ എ​ന്നി​വ​യ്ക്കാ​ണ് മു​ന്പ് പ്ര​ഖ്യാ​പി​ച്ച വി​ല​ക്കു​ക​ളി​ൽ​നി​ന്ന് കേ​ന്ദ്രം ഒ​ഴി​വു ന​ൽ​കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി അ​ജ​യ് ഭ​ല്ല സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കും അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.