കോ​വി​ഡ് മ​ര​ണം 33,000 പി​ന്നി​ട്ടു; ഇ​ന്ന് മ​രി​ച്ച​ത് 2,320 പേ​ർ
Sunday, March 29, 2020 10:17 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ചു​ള്ള മ​ര​ണം 33,000 പി​ന്നി​ട്ടു. ഇ​ന്ന് മാത്രം ലോകത്താകെ മ​രി​ച്ച​ത് 2,320 പേ​രാണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഏ​ഴു ല​ക്ഷം പി​ന്നി​ട്ടു. വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​പ്ര​കാ​രം 33,177 പേ​രാ​ണ് ഞാ​യ​റാ​ഴ്ച വ​രെ മ​രി​ച്ച​ത്. 199 രാ​ജ്യ​ങ്ങ​ളി​ലാ​യി 7,01,833 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം 1,49,212 പേ​ർ രോ​ഗ​മു​ക്ത​രാ​യി.

ഇ​റ്റ​ലി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം. ഇ​ന്ന് മാ​ത്രം 756 പേ​രാ​ണ് ഇ​റ്റ​ലി​യി​ൽ മ​രി​ച്ച​ത്. ഇ​തോ​ടെ 10,779 പേ​ർ ഇ​റ്റ​ലി​യി​ൽ മ​രി​ച്ചു. 97,689 പേ​ർ​ക്ക് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചു. 13,030 പേ​ർ രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടു. മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് അ​മേ​രി​ക്ക​യി​ലാ​ണ്. 131,403 പേ​ർ​ക്ക് യു​എ​സി​ൽ രോ​ഗ​മു​ണ്ട്. 2329 പേ​രാ​ണ് ഇ​വി​ടെ മ​രി​ച്ച​ത്. സ്പെ​യി​നി​ൽ 6,606 പേ​രും ഇ​റാ​ൻ, ഫ്രാ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം 2,640, 2314 ആ​ളു​ക​ളും മ​രി​ച്ചു.

വൈ​റ​സി​ൻ​റെ പ്ര​ഭ​വ​കേ​ന്ദ്രം ചൈ​ന​യാ​ണെ​ങ്കി​ലും മ​ര​ണ​സം​ഖ്യ മൂ​ന്നി​ലെ​ന്നും യൂ​റോ​പ്പി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.