രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 1,000 ക​ട​ന്നു
Sunday, March 29, 2020 11:10 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ്-19 ബാ​ധി​ത​രു​ടെ എ​ണ്ണം 1,000 ക​ട​ന്നു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം വ്യ​ക്താ​ക്കി​യ​ത്. 1024 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 901 പേ​ർ ചി​കി​ത്സ​യി​ലാ​ണ്.

96 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി. 27 പേ​രാ​ണ് രാ​ജ്യ​ത്ത് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. കോ​വി​ഡ്-19 വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് ഇ​ന്ന് 20 പേ​ർ​ക്ക് കൂ​ടി കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചു. കേ​ര​ള​ത്തി​ല്‍ 202 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 181 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.