ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്രം
Monday, March 30, 2020 9:45 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്-19​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി​ല്ലെ​ന്ന് കേന്ദ്രം. അ​ത്ത​രം റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ്ച​ര്യ​ത്തോ​ടെ കാ​ണു​ന്ന​താ​യും കാ​ബി​നെ​റ്റ് സെ​ക്ര​ട്ട​റി രാ​ജീ​വ് ഗൗ​ബ അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് കോ​വി​ഡ്-19 വ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ്-19 വ്യാ​പ​നം ത​ട​യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​ത്. മാ​ർ​ച്ച് 24 മു​ത​ൽ 21 ദി​വ​സ​ത്തേ​യ്ക്കാ​ണ് ലോ​ക്ക്ഡൗ​ണ്‍.

രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം സ്വീ​ക​രി​ക്കേ​ണ്ടി വ​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍ മാ​ത്ര​മാ​ണ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള മാ​ര്‍​ഗം. എ​ല്ലാ​വ​രും വീ​ടു​ക​ളി​ല്‍ ത​ന്നെ ഇ​രി​ക്ക​ണം. ചി​ല​രു​ടെ അ​നാ​സ്ഥ രാ​ജ്യ​ത്തെ ത​ന്നെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു. ന​ട​പ​ടി​ക​ള്‍ എ​ല്ലാ​മെ​ടു​ത്തി​ട്ടും രോ​ഗം പ​ട​രു​ന്നു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.