രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി
Monday, March 30, 2020 1:18 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. 1,071 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. 100 പേ​ർ രോ​ഗ​വി​മു​ക്തി നേ​ടി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള​ത് കേ​ര​ള​ത്തി​ലാ​ണ്. 194 പേ​ർ​ക്കാ​ണ് കേ​ര​ള​ത്തി​ൽ കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ച​ത്. 19 പേ​ർ​ക്ക് കേ​ര​ള​ത്തി​ൽ രോ​ഗ​വി​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്രം വ്യ​ക്തമാക്കി.

രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കേ​ര​ള​ത്തി​നു​തൊ​ട്ടു​പി​ന്നി​ൽ മ​ഹാ​രാ​ഷ്ട്ര​യാ​ണു​ള്ള​ത്. 193 പേ​ർ​ക്കാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ട്ട് പേ​രാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്. 58 പേ​ർ​ക്കാ​ണ് ഗു​ജ​റ​ത്തി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​വി​ടെ അ​ഞ്ച് പേർ മരണത്തിന് കീഴടങ്ങി.

ക​ർ​ണാ​ട​ക​യി​ൽ 80 പേ​ർ​ക്കും യു​പി​യി​ൽ 75 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. തെ​ലു​ങ്കാ​ന​യി​ൽ 69 പേ​ർ​ക്കും രാ​ജ​സ്ഥാ​നി​ൽ 57 പേ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ൽ 50 പേ​ർ​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചിട്ടുണ്ട്.

അ​തേ​സ​മ​യം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്ക് പ്ര​കാ​രം സംസ്ഥാനത്ത് 202 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ല്‍ 181 പേ​രാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.