ക​ർ​ണാ​ട​ക അ​തി​ർ​ത്തി അ​ട​ച്ച​തി​നെ​തി​രെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ സു​പ്രീം​കോ​ട​തി​യി​ൽ
Monday, March 30, 2020 4:37 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്നു അ​തി​ർ​ത്തി​യി​ലെ റോ​ഡു​ക​ൾ അ​ട​ച്ച ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി ചോ​ദ്യം ചെ​യ്ത് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി സു​പ്രീം​കോ​ട​തി​യി​ൽ.

റോ​ഡു​ക​ൾ അ​ട​ച്ച​തി​നാ​ൽ കേ​ര​ള​ത്തി​ലേ​ക്കു​ള്ള അ​വ​ശ്യ​വ​സ്തു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ത​ട​സം നേ​രി​ടു​ന്നു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ജ്മോ​ഹ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് മം​ഗാ​ലാ​പു​രം ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. അ​ഭി​ഭാ​ഷ​ൻ ഹാ​രീ​സ് ബീ​രാ​ൻ വ​ഴി​യാ​ണ് രാ​ജ്മോ​ഹ​ൻ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഇ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തി​ന് എ​തി​രാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം, ആ​ഹാ​ര​ത്തി​നു​ള്ള അ​വ​കാ​ശം, ആ​രോ​ഗ്യ ശു​ശ്രൂ​ഷ​ക്കു​ള്ള അ​വ​കാ​ശം എന്നിവയുടെ ലം​ഘ​ന​മാ​ണെ​ന്നും ഹ​ർ​ജി​യി​ൽ രാജ്മോഹൻ ഉണ്ണിത്താൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.