ലോ​ട്ട​റി ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി; ഏ​പ്രി​ൽ 28 വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കി
Monday, March 30, 2020 5:15 PM IST
തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ അ​ഞ്ചു മു​ത​ൽ 14 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി​വ​ച്ചു. ഇ​വ ഏ​പ്രി​ൽ 19 മു​ത​ൽ 28 വ​രെ​യു​ള​ള തീ​യ​തി​ക​ളി​ൽ ന​ട​ത്തും. സ​മ്മ​ർ ബം​പ​ർ ഭാ​ഗ്യ​ക്കു​റി ഏ​പ്രി​ൽ 28-ന് ​ന​റു​ക്കെ​ടു​ക്കും.

പൗ​ർ​ണ​മി (ആ​ർ.​എ​ൻ 435), വി​ൻ​വി​ൻ (ഡ​ബ്ലി​യു 557), സ്ത്രീ​ശ​ക്തി (എ​സ്.​എ​സ് 202), അ​ക്ഷ​യ (എ.​കെ 438), കാ​രു​ണ്യ പ്ല​സ് (കെ.​എ​ൻ 309), നി​ർ​മ​ൽ (എ​ൻ.​ആ​ർ 166), കാ​രു​ണ്യ (കെ.​ആ​ർ 441), പൗ​ർ​ണ​മി (ആ​ർ.​എ​ൻ 436), വി​ൻ​വി​ൻ (ഡ​ബ്ലി​യു 558), സ്ത്രീ​ശ​ക്തി (എ​സ്.​എ​സ് 203) ഭാ​ഗ്യ​ക്കു​റി​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് വീ​ണ്ടും നീ​ട്ടി​വ​ച്ചു. ഇ​വ യ​ഥാ​ക്ര​മം ഏ​പ്രി​ൽ 19 മു​ത​ൽ 28 വ​രെ ന​ട​ത്തും.

ഏ​പ്രി​ൽ 15 മു​ത​ൽ ഏ​പ്രി​ൽ 28 വ​രെ​യു​ള്ള അ​ക്ഷ​യ (എ​കെ 441), കാ​രു​ണ്യ പ്ല​സ് (ക​ഐ​ൻ 312), നി​ർ​മ​ൽ (എ​ൻ​ആ​ർ 169), കാ​രു​ണ്യ (കെ​ആ​ർ 444), പൗ​ർ​ണ​മി (ആ​ർ​എ​ൻ 439), വി​ൻ​വി​ൻ (ഡ​ബ്ലി​യു 561), സ്ത്രീ​ശ​ക്തി (എ​സ്എ​സ് 206), അ​ക്ഷ​യ (എ​കെ 442), കാ​രു​ണ്യ പ്ല​സ് (ക​ഐ​ൻ 313), നി​ർ​മ​ൽ (എ​ൻ​ആ​ർ 170), കാ​രു​ണ്യ (കെ​ആ​ർ 445), പൗ​ർ​ണ​മി (ആ​ർ​എ​ൻ 440), വി​ൻ​വി​ൻ (ഡ​ബ്ലി​യു 562), സ്ത്രീ​ശ​ക്തി (എ​സ്എ​സ് 207) ഭാ​ഗ്യ​ക്കു​റി​ക​ൾ എ​ന്നി​വ റ​ദ്ദു ചെ​യ്തു.

സം​സ്ഥാ​ന​ത്ത് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ലോ​ട്ട​റി വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.