പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി
Monday, March 30, 2020 5:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പി​എ​സ്‌​സി റാ​ങ്ക് ലി​സ്റ്റു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി. മാ​ര്‍​ച്ച് 20നും ​ജൂ​ണ്‍ 18നും ​ഇ​ട​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന ലി​സ്റ്റു​ക​ളാ​ണ് നീ​ട്ടി​യ​ത്. ജൂ​ണ്‍ 19 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​യ​തെ​ന്ന് പി​എ​സ്‌​സി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തെ എ​ല്ലാ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചി​രു​ന്നു. ലോ​ക്ക്ഡൗ​ണ്‍ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്കാ​യി​രി​ക്കും പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി ഉ​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.