കോ​വി​ഡ് വ്യാ​പ​നം: യു​പി​എ​സ്‌​സി എ​ല്ലാ നി​യ​മ​ന ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു
Monday, March 30, 2020 6:00 PM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ​സ്‌​സി എ​ല്ലാ നി​യ​മ​ന ന​ട​പ​ടി​ക​ളും നി​ർ​ത്തി​വ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. വി​ജ്ഞാ​പ​നം, പ​രീ​ക്ഷാ ന​ട​ത്തി​പ്പ്, അ​ഭി​മു​ഖം, വൈ​ദ്യ​പ​രി​ശോ​ധ​ന എ​ന്നി​വ​യ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളാ​ണ് നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 28-ന് ​പു​റ​ത്തി​റ​ങ്ങി​യ വി​ജ്ഞാ​പ​ന​മു​ൾ​പ്പെ​ടെ നേ​രി​ട്ടു​ള്ള എ​ല്ലാ നി​യ​മ​ന ന​ട​പ​ടി​ക​ളും മാ​റ്റി​വ​ച്ച​താ​യി യു​പി​എ​സ്‌​സി ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ത​വ​ണ വി​ജ്ഞാ​പ​ന​ത്തി​ൽ പു​റ​ത്തി​റ​ക്കി​യ അ​ഞ്ച് ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്കും വെ​ബ്സൈ​റ്റി​ൽ​നി​ന്ന് എ​ടു​ത്തു​മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ൾ ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നും യു​പി​എ​സ്‌​സി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.