ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി സം​ഭാ​വ​ന ന​ൽ​കി നഴ്സിംഗ് കൗൺസിൽ
Monday, March 30, 2020 11:31 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ. കേ​ര​ള ന​ഴ്സ​സ് ആ​ൻ​ഡ് മി​ഡ്വൈ​വ്സ് കൗ​ണ്‍​സി​ൽ ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് കൈ​മാ​റി​യെ​ന്നു മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു സ​ർ​ക്കാ​രി​നു സാ​ന്പ​ത്തി​ക​സ​ഹാ​യം ആ​വ​ശ്യ​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാ​ൻ സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചു. പ​ല​രും ന​ല്ല രീ​തി​യി​ൽ സ​ഹ​ക​രി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​നാ നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഒ​രു മാ​സ​ത്തെ ശ​ന്പ​ളം സം​ഭാ​വ​ന ചെ​യ്യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ൾ മ​ഹാ​ഭൂ​രി​പ​ക്ഷ​വും സ​ർ​ക്കാ​രി​നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ഈ ​അ​ഭ്യ​ർ​ഥ​ന​യാ​ണ് വീ​ണ്ടും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ​ക്കു മു​ന്നി​ൽ​വ​ച്ച​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.