നി​സാ​മു​ദ്ദീ​നി​ൽ മ​ത​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത 200 പേ​ർ​ക്ക് കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ൾ
Monday, March 30, 2020 9:02 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ർ​ന്നു ഡ​ൽ​ഹി നി​സാ​മു​ദ്ദീ​നി​ൽ ഇ​രു​ന്നൂ​റോ​ളം പേ​രെ ഒ​രു​മി​ച്ച് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​ക്കി. നി​സാ​മു​ദ്ദീ​നി​ലെ മ​ർ​ക്ക​സ് മോ​സ്കി​ൽ മാ​ർ​ച്ച് 18-ന് ​ന​ട​ന്ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ലാ​ണ് കോ​വി​ഡ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​ത്.

നി​സാ​മു​ദീ​നി​ൽ ഏ​ഴു​പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് മ​റ്റു​ള്ള​വ​രെ​യും പ​രി​ശോ​ധി​ച്ച​ത്. ഇ​വ​രെ നി​സാ​മു​ദ്ദീ​നി​ലും പ​രി​സ​ര​ത്തു​മു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഈ ​ച​ട​ങ്ങി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മാ​യി അ​ഞ്ഞൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യാ​ണു വി​വ​രം. മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, സൗ​ദി അ​റേ​ബ്യ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഇ​വി​ടെ എ​ത്തി​യ​ത്. ത​ബ്ലീ​ഗ് ജ​മാ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങി​യ​വ​ർ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ മ​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളും ആ​ന്ധ്ര​പ്ര​ദേ​ശി​ലെ ഗു​ണ്ടൂ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളും ത​മി​ഴ്നാ​ട്ടി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു മ​രി​ച്ച വ്യ​ക്തി​യും നി​സാ​മു​ദ്ദീ​നി​ൽ​നി​ന്ന് തി​രി​കെ​യെ​ത്തി​യ​യാ​ളാ​ണ് എ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ഇ​ത് അ​തീ​വ ഗു​രു​ത​ര​മാ​യ സ്ഥി​തി​വി​ശേ​ഷ​മാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗം വ​ന്ന​ശേ​ഷം ഇ​ത്ര​യും പേ​ർ​ക്ക് ഒ​രു​മി​ച്ച് രോ​ഗ​ല​ക്ഷ​ണം സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.