കോ​വി​ഡ്: ശ​ബ​രി​മ​ല​യി​ല്‍ വി​ഷു​വി​ന് ദ​ര്‍​ശ​ന​മി​ല്ല
Tuesday, March 31, 2020 3:06 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്- 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യം മു​ഴു​വ​ന്‍ ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഈ ​വ​ര്‍​ഷ​ത്തെ വി​ഷു​വി​ന് ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നം അ​നു​വ​ദി​ക്കി​ല്ല. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.

കോ​വി​ഡ്-19 പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​നം വി​ല​ക്കി​ക്കൊ​ണ്ടും ക്ഷേ​ത്ര​ങ്ങ​ളി​ലെ പൂ​ജാ​സ​മ​യം ക്ര​മീ​ക​രി​ച്ചു​കൊ​ണ്ടും നേ​ര​ത്തെ ബോ​ര്‍​ഡ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി 31-3-2020ന് ​അ​വ​സാ​നി​ക്കും. അ​തി​നാ​ല്‍ ഈ ​ഉ​ത്ത​ര​വു​ക​ളു​ടെ കാ​ലാ​വ​ധി 14-4-2020 വ​രെ ദീ​ര്‍​ഘി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.

2020 ഏ​പ്രി​ല്‍ മാ​സം മു​ത​ലു​ള്ള, വി​ര​മി​ച്ച ക്ഷേ​ത്ര​ജീ​വ​ന​ക്കാ​രു​ടെ പെ​ന്‍​ഷ​ന്‍ അ​വ​ര​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ന​ൽ​കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്ന് ധ​ന​ല​ക്ഷ്മി ബാ​ങ്ക് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ടും.

ലോ​ക്ക്ഡൗ​ണ്‍ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ​യെ ബാ​ധി​ച്ചു​വെ​ന്നും അ​തി​നാ​ല്‍ ബോ​ര്‍​ഡി​ലെ ദി​വ​സ​വേ​ത​ന​ക്കാ​രൊ​ഴി​കെ​യു​ള്ള മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രും അ​വ​രു​ടെ ഒ​രു മാ​സ​ത്തെ ശ​മ്പ​ള​ത്തി​ല്‍ കു​റ​യാ​ത്ത തു​ക തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ടെ​മ്പി​ള്‍ റി​ന​വേ​ഷ​ന്‍ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.