ഭീതിയുടെ ഹോട്ട് സ്പോട്ടായി നിസാമുദീന്‍
Tuesday, March 31, 2020 4:54 PM IST
ന്യൂ​ഡ​ല്‍​ഹി: ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത ത​ബ്‌ലിഗ് ജ​മാ അ​ത്ത് കൂ​ടി​ച്ചേ​ര​ലി​ന് ഒ​ടു​വി​ല്‍ ഡ​ല്‍​ഹി ഉ​ള്‍​പ്പ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 35 പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ വൈ​റ​സ് ഹോ​ട്ട് സ്പോ​ട്ട് ആ​യി ഡ​ല്‍​ഹി​യി​ലെ നി​സാ​മു​ദീ​ന്‍.

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ ഡ​ല്‍​ഹി​യി​ല്‍ 102 പേ​രു​ടെ പ​രി​ശോ​ധ​ന ലോ​ക്നാ​യ​ക് ആ​ശു​പ​ത്രി​യി​ല്‍ ചെ​യ്ത​പ്പോ​ള്‍ 24 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 200 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം ഇ​നി​യും വ​രാ​നു​ണ്ട്.

ഈ ​ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്‍​പ​ത് പേ​രാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​രി​ല്‍ 280 പേ​ര്‍ ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, സൗ​ദി അ​റേ​ബ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ വി​ദേ​ശി​ക​ള്‍ ആ​ണ്.

ആ​റ് പേ​ര്‍ തെ​ലു​ങ്കാ​ന​യി​ലും ശ്രീ​ന​ഗ​റി​ലും മും​ബൈ​യി​ലും ക​ര്‍​ണാ​ട​ക​യി​ലും ഓ​രോ​രു​ത്ത​രു​മാ​ണ് മ​രി​ച്ച​ത്. മും​ബൈ​യി​ല്‍ മ​രി​ച്ച ഫി​ലി​പ്പൈ​ന്‍ സ്വ​ദേ​ശി പ​ത്തം​ഗ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ​താ​ണ്. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.



മാ​ര്‍​ച്ച് 13നും 15​നും ഇ​ട​യി​ലാ​യി​രു​ന്നു വി​ദേ​ശി​ക​ള്‍ ഉ​ള്‍​പ്പ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ പ​ങ്കെ​ടു​ത്ത മ​ത​സ​മ്മേ​ള​നം നി​സാ​മു​ദീ​നി​ല്‍ ന​ട​ന്ന​ത്. പ​ങ്കെ​ടു​ത്ത​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ടി​പ്പി​ച്ച മു​ന്നൂ​റോ​ളം ആ​ളു​ക​ളെ ചൊ​വ്വാ​ഴ്ച ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഇ​വി​ടെ ബാ​ക്കി​യു​ണ്ടാ​യി​രു​ന്ന എ​ണ്ണൂ​റോ​ളം ആ​ളു​ക​ളെ വി​വി​ധ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി ത​ബ്‌ലി​ഗ് ജ​മാ​ അ​ത്തി​ന്‍റെ ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സ് പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശി​ച്ച ക്വാ​റ​ന്‍റൈ​ൻ ച​ട്ട​ങ്ങ​ളൊ​ന്നും ത​ന്നെ ത​ങ്ങ​ള്‍ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് സം​ഘ​ടാ​ക​രും നി​സാ​മു​ദി​നീ​ലെ മോ​സ്കി​ന്‍റെ ചു​മ​ത​ല​ക്കാ​രും പ​റ​യു​ന്ന​ത്. രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ നി​സാ​മു​ദീ​നി​ല്‍ കു​ടു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു എ​ന്നാ​ണി​വ​രു​ടെ വി​ശ​ദീ​ക​ര​ണം.

പ്ര​ധാ​ന​മ​ന്ത്രി ജ​ന​താ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തോ​ടെ സ​മ്മേ​ള​നം നി​ര്‍​ത്തി​വ​ച്ചി​രു​ന്ന​താ​യും സം​ഘാ​ട​ക​ര്‍ അ​റി​യി​ച്ചു. എ​ന്നാ​ല്‍, ഡ​ല്‍​ഹി​യി​ല്‍ മാ​ര്‍​ച്ച് 13ന് ​ത​ന്നെ മ​ത​പ​ര​മാ​യ​ത് ഉ​ള്‍​പ്പ​ടെ എ​ല്ലാ​ത്ത​രം കൂ​ടി​ച്ചേ​ര​ലു​ക​ളും വി​ല​ക്കി ഡ​ല്‍​ഹി പോ​ലീ​സ് ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. പി​ന്നാ​ലെ എ​ല്ലാ കൂ​ടി​ച്ചേ​ര​ലു​ക​ളും വി​ല​ക്കി സം​സ്ഥാ​ന സ​ര്‍​ക്കാ​രും ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.

സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് 1,500 പേ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു. ബാ​ക്കി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ മ​ര്‍​ക്ക​സ് നി​സാ​മു​ദീ​നി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 25 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് സം​ഘാ​ട​ക​ര്‍​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ലെ​ഫ്. ഗ​വ​ര്‍​ണ​റോ​ട് ശി​പാ​ര്‍​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യി​ന്‍ പ​റ​ഞ്ഞു.



സം​ഘാ​ട​ക​ര്‍ ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണ് ന​ട​ത്തി​യി​രു​ന്ന​തെ​ന്നും ഇ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്കു​മെ​ന്നും ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും മ​ന്ത്രി​മാ​രു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ര്‍​ക്ക​സ് നി​സാ​മു​ദീ​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്ക​ണ​മെ​ന്നും കേ​ജ​രി​വാ​ള്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

എ​ന്നാ​ല്‍, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് മാ​ര്‍​ച്ച് 24ന് ​ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു എ​ന്നാ​ണു സം​ഘാ​ട​ക​ര്‍ പ​റ​യു​ന്ന​ത്. ആ ​സ​മ​യം 1,200 പേ​ര്‍ മോ​സ്ക് സ​മു​ച്ച​യ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. വി​ദേ​ശി​ക​ള്‍ ഇ​ന്തോ​നേ​ഷ്യ​യി​ലേ​ക്ക് പോ​കാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് തി​രി​ച്ചു​വെ​ങ്കി​ലും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് പോ​കാ​നാ​കാ​തെ മ​ട​ങ്ങി ഇ​വി​ടേ​ക്ക് ത​ന്നെ​യെ​ത്തി.

ആ​റു നി​ല​യു​ള്ള കെ​ട്ടി​ട​ത്തി​ല്‍ പി​ന്നീ​ട് ര​ണ്ടാ​യി​ര​ത്തോ​ളം പേ​രു​ള്ള​താ​യാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി​യും പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി​യും ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ര്‍​ക്ക​സി​നു​ള്ളി​ല്‍ ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സം​ഘാ​ട​ക​ര്‍ പ്ര​സ്താ​വ​ന​യി​ല്‍ വി​ശ​ദീ​ക​രി​ച്ച​ത്.



• നി​സാ​മു​ദീ​നി​ലെ നാ​ള്‍​വ​ഴി

മാ​ര്‍​ച്ച് 13ന് ​നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ല്‍ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി 3,400 പേ​ര്‍ നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ലെ​ത്തി. മാ​ര്‍​ച്ച് 16ന് ​ഡ​ല്‍​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ ഡ​ല്‍​ഹി​യി​ല്‍ മ​ത​പ​ര​മാ​യ​തോ സാ​മൂ​ഹ്യ, രാ​ഷ്ട്രീ​യ, സാം​സ്കാ​രി​മാ​യ​തു​മാ​യ എ​ല്ലാ​വി​ധ കൂ​ടി​ച്ചേ​ര​ലു​ക​ളും വി​ല​ക്കു​ക​യും അ​മ്പ​ത് പേ​രി​ല​ധി​കം ആ​ളു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന​തി​നും വി​ല​ക്ക് പ്ര​ഖ്യാ​പി​ച്ചു.

അ​പ്പോ​ഴും നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ല്‍ ഇ​ത്ര​യ​ധി​കം ആ​ളു​ക​ള്‍ തി​ങ്ങി​നി​റ​ഞ്ഞി​രു​ന്നു. മാ​ര്‍​ച്ച് 20ന് ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ത്ത് ഇ​ന്തോ​നേ​ഷ്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്ക് തെ​ലു​ങ്കാ​ന​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. മാ​ര്‍​ച്ച് 22ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​ന​ത ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചു. മാ​ര്‍​ച്ച് നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന 1,500 പേ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി.

മാ​ര്‍​ച്ച് 24ന് ​പ്ര​ധാ​ന​മ​ന്ത്രി 21 ദി​വ​സ​ത്തെ രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. അ​ന്നു​ത​ന്നെ നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ലെ ബാ​ക്കി​യു​ള്ള ആ​ളു​ക​ളോ​ട് ഒ​ഴി​ഞ്ഞുപോ​ക​ണ​മെ​ന്ന് പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. മാ​ര്‍​ച്ച് 25ന് ​ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ള്‍ ഇ​വി​ടെ തു​ട​ര്‍​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ തോ​ന്നി​യ​വ​രെ​യും സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​രെ​യും മ​ര്‍​ക്ക​സി​ലെ ഹാ​ളി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റി. അ​ന്നു ത​ന്നെ സം​ഘാ​ട​ക​രാ​യ ത​ബ്‌​ലി​ഗ് ജ​മാ അ​ത്ത് ജി​ല്ലാ മ​ജി​സ്ട്രേ​റ്റി​നെ ക​ണ്ട് സ്ഥ​ലം ഒ​ഴി​യു​ന്ന​തി​നാ​യി അ​പേ​ക്ഷ​യും വാ​ഹ​ന​ങ്ങ​ളു​ടെ ലി​സ്റ്റും ന​ല്‍​കി.

മാ​ര്‍​ച്ച് 26ന് ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത പു​രോ​ഹി​ത​ന്‍ ശ്രീ​ന​ഗ​റി​ല്‍ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. അ​ന്നു ത​ന്നെ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് നി​സാ​മു​ദീ​ന്‍ സ​ന്ദ​ര്‍​ശി​ച്ച് സം​ഘാ​ട​ക​രു​ടെ യോ​ഗം വി​ളി​ച്ചു​ചേ​ര്‍​ത്തു. മാ​ര്‍​ച്ച് 27ന് ​നി​സാ​മു​ദീ​ന്‍ മ​ര്‍​ക്ക​സി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ആ​റ് പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു പോ​കു​ക​യും ഹ​രി​യാ​ന​യി​ലെ ജ​ജ്ജ​റി​ലേ​ക്ക് നി​രീ​ക്ഷ​ണ​ത്തി​ല്‍ മാ​റ്റു​ക​യും ചെ​യ്തു.

മാ​ര്‍​ച്ച് 28ന് ​എ​സ്ഡി​എ​മ്മി​നൊ​പ്പം ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ടീം ​ഇ​വി​ടം സ​ന്ദ​ര്‍​ശി​ച്ച് 33 പേ​രെ ഡ​ല്‍​ഹി രാ​ജീ​വ് ഗാ​ന്ധി ക്യാ​ന്‍​സ​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​ര്‍​ച്ച് 28ന് ​മ​ര്‍​ക്ക​സ് അ​ടി​യ​ന്ത​ര​മാ​യി ഒ​ഴി​യ​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ല​ജ്പ​ത് ന​ഗ​ര്‍ എ​സി​പി നോ​ട്ടീ​സ് ന​ല്‍​കി.

മാ​ര്‍​ച്ച് 29ന് ​മ​ര്‍​ക്ക​സി​ലേ​ക്ക് പു​തി​യ​താ​യി ആ​രും എ​ത്തി​യി​ട്ടി​ല്ലെ​ന്നും നി​ല​വി​ലു​ള്ള ആ​ളു​ക​ള്‍ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ന് ത​ന്നെ എ​ത്തി​യ​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി മ​ര്‍​ക്ക​സി​ന്‍റെ ചു​മ​ത​ല​യു​ള്ള മൗ​ലാ​ന യൂ​സ​ഫ് പോ​ലീ​സ് നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍​കി.

അ​ന്നു​രാ​ത്രി ത​ന്നെ പോ​ലീ​സും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി മ​ര്‍​ക്ക​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ളെ പ​രി​ശോ​ധ​ന​യ്ക്കും ശേ​ഷം നി​രീ​ക്ഷ​ണ​ത്തി​ലേ​ക്കും മാ​റ്റാ​ന്‍ തു​ട​ങ്ങി. മാ​ര്‍​ച്ച് 30ന് ​ഡ​ല്‍​ഹി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും മാ​റ്റി. നി​ര​വ​ധി പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ള്‍ ഇ​നി​യും വ​രാ​നു​ണ്ട്.



• ത​ബ്‌ലി​ഗ് ജ​മാ​ അ​ത്ത്

1926-ല്‍ ​ഹ​രി​യാ​ന​യി​ലെ മേ​വാ​ത്തി​ല്‍ രൂ​പം കൊ​ണ്ട ഇ​സ്‌​ലാ​മി​ക സം​ഘ​ട​ന​യാ​ണ് ത​ബ്‌​ലി​ഗ് ജ​മാ അ​ത്ത്. ഇ​പ്പോ​ള്‍ മ​ലേ​ഷ്യ, ഇ​ന്തോ​നേ​ഷ്യ, താ​യ്‌​ല​ൻ​ഡ്, നേ​പ്പാ​ൾ, മ്യാ​ന്‍​മാ​ര്‍, കി​ര്‍​ഗി​സ്ഥാ​ന്‍, സൗ​ദി അ​റേ​ബ്യ, അ​ഫ്ഗാ​നി​സ്ഥാ​ന്‍, അ​ല്‍​ജീ​രി​യ, ജി​ബൂ​ട്ടി, ശ്രീ​ല​ങ്ക, ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട്, ഫി​ജി, ഫ്രാ​ന്‍​സ്, കു​വൈ​റ്റ് തു​ട​ങ്ങി 150 രാ​ജ്യ​ങ്ങ​ളി​ലാ​യി നി​ര​വ​ധി അം​ഗ​ങ്ങ​ളു​ണ്ട്.

ജ​മാ അ​ത്തി​ന് പു​റ​പ്പെ​ടു​ക എ​ന്നാ​ല്‍ മ​ത​പ്ര​ബോ​ധ​ന​ത്തി​നാ​യി യാ​ത്ര തി​രി​ക്കു​ക എ​ന്നാ​ണ്. മൂ​ന്നു ദി​വ​സം മു​ത​ല്‍ ഒ​രു വ​ര്‍​ഷം വ​രെ നീ​ണ്ടു നി​ല്‍​ക്കു​ന്ന സ​മ​യ​ക്ര​മ​ങ്ങ​ളി​ല്‍ ത​ബ്‌​ലി​ഗു​കാ​ര്‍ ജ​മാ അ​ത്തി​ന് പു​റ​പ്പെ​ടാ​റു​ണ്ട്. അ​റ​ബി വാ​ക്കാ​യ ത​ബ്‌​ലി​ഗ് ജ​മാ അ​ത്ത് എ​ന്നാ​ല്‍ മ​ല​യാ​ള​ത്തി​ല്‍ എ​ത്തി​ച്ചുകൊ​ടു​ക്കു​ന്ന സം​ഘം എ​ന്നാ​ണ് അ​ര്‍​ഥം.

മു​സ്‌​ലിം വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ മ​ത​ബോ​ധ​ന​ത്തി​നാ​യി ന​ട​ത്തു​ന്ന യാ​ത്ര​യു​ടെ ഭാ​ഗ​മാ​യാ​ണ് ത​ബ്‌​ലി​ഗ് നി​സാ​മു​ദീ​നി​ലും ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. വി​വി​ധ സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​ത്. ഇ​തി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള സം​ഘ​ത്തി​ന്‍റെ ച​ട​ങ്ങു​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.