നി​സാ​മു​ദീ​ന്‍ സ​മ്മേ​ള​ന​ത്തി​ലെ​ത്തി​യ വി​ദേ​ശി​ക​ൾ വീ​സാ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചു; വി​ല​ക്കി​യേ​ക്കും
Tuesday, March 31, 2020 4:31 PM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​മു​ദ്ദീ​നി​ൽ ന​ട​ന്ന തൗ​ഹീ​ദ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശി​ക​ൾ വീ​സ ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത 334 പേ​രെ കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളോ​ടെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും 700 പേ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്ക​രു​ത്, ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലോ പ​രി​സ​ര​ത്തോ പ്ര​സം​ഗി​ക്ക​രു​ത്, മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ല​ഘു​ലേ​ഖ​ക​ളു​ടെ വി​ത​ര​ണം ന​ട​ത്ത​രു​ത് തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യാ​ണ് സ​ർ​ക്കാ​ർ വി​ദേ​ശി​ക​ൾ​ക്ക് വീ​സ അ​നു​വ​ദി​ക്കു​ന്ന​ത്. എ​ന്നാ​ൽ, മ​ർ​ക​സി​ല​സെ​ത്തി​യ​വ​രെ​ല്ലാം ത​ന്നെ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ​യെ​ല്ലാം വി​ല​ക്കു​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ഇ​ന്തൊ​നീ​ഷ്യ, മ​ലേ​ഷ്യ, കി​ർ​ഗി​സ്ഥാ​ൻ, സൗ​ദി അ​റേ​ബ്യ, താ​യ്‌​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​യി 280 പേ​രാ​ണ് സ​മ്മേ​ള​ന​ത്തി​ൽ എ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.