ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യു​ള്ള​വ​ർ​ക്ക് മ​ദ്യം വീ​ടു​ക​ളി​ൽ എ​ത്തി​ക്കും; ഒ​രാ​ൾ​ക്ക് ആ​ഴ്ച​യി​ൽ മൂ​ന്നു ലി​റ്റ​ർ
Tuesday, March 31, 2020 5:44 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ന​ൽ​കി​യാ​ൽ മ​ദ്യം എ​ത്തി​ച്ചു ന​ൽ​കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം എ​ക്സൈ​സ് ത​യാ​റാ​ക്കി. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി ന​ൽ​കി​യാ​ൽ എ​ക്സൈ​സ് പെ​ർ​മി​റ്റ് പെ​ർ​മി​റ്റ് പ്ര​കാ​രം ബെ​വ്കോ ഗോ​ഡൗ​ണി​ൽ​നി​ന്ന് മ​ദ്യം വീ​ട്ടി​ലെ​ത്തി​ക്കും.

ഒ​രു അ​പേ​ക്ഷ​ക​ന് ഒ​രാ​ഴ്ച മൂ​ന്നു​ലി​റ്റ​ർ മ​ദ്യ​മാ​ണ് ന​ൽ​കു​ക. സ്റ്റോ​ക്കി​ന് അ​നു​സ​രി​ച്ചാ​യി​രി​ക്കും ഏ​തു​മ​ദ്യ​മാ​ണ് ന​ൽ​കു​ക എ​ന്ന​കാ​ര്യം തീ​രു​മാ​നി​ക്കു​ക. കു​റി​പ്പ​ടി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​കും എ​ക്സൈ​സ് പെ​ർ​മി​റ്റി​ന് അ​നു​മ​തി ന​ൽ​കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​ദ്യാ​സ​ക്തി​യു​ള്ള​വ​ർ​ക്ക് ഡോ​ക്ട​റു​ടെ കു​റു​പ്പ​ടി​യോ​ടെ മ​ദ്യം ല​ഭ്യ​മാ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പാ​ലി​ക്കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ കെ​ജി​എം​ഒ​എ അ​റി​യി​ച്ചു. അ​ശാ​സ്ത്രീ​യ​മാ​യ ഉ​ത്ത​ര​വാ​ണി​തെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.