കൊ​റോ​ണ ഭീ​തി​യൊ​ഴി​യാ​തെ ലോ​കം: മ​ര​ണം നാ​ൽ​പ്പ​തി​നാ​യി​രം ക​ട​ന്നു
Tuesday, March 31, 2020 10:19 PM IST
റോം: ​ലോ​ക​ത്ത് കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം നാ​ൽ​പ്പ​തി​നാ​യി​രം ക​ട​ന്നു. യൂ​റോ​പ്പി​ല്‍ വൈ​റ​സ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ജീ​വ​നാ​ശ​മു​ണ്ടാ​ക്കി​യ​ത് ഇ​റ്റ​ലി​യി​ലാ​ണ്. ഇ​വി​ടെ മ​ര​ണം 12,428 ആ​യി.

മ​ര​ണ​നി​ര​ക്കി​ല്‍ ഇ​റ്റ​ലി​ക്ക്‌ പി​ന്നാ​ലെ​യാ​ണ് സ്‌​പെ​യി​ന്‍. 8,629 പേ​രാ​ണ് സ്പെ​യി​നി​ൽ ഇ​തി​നോ​ട​കം മ​രി​ച്ച​ത്. രാ​ജ്യ​ത്തെ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ലോ​ക​ത്തെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 8,24,255 ആ​യി.

അ​മേ​രി​ക്ക​യി​ലും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ക്കു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ഏ​റ്റ​വു​മൊ​ടു​വി​ൽ ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം അ​മേ​രി​ക്ക​യി​ൽ 22 പേ​ർ മ​രി​ക്കു​ക​യും 956 ആ​ളു​ക​ൾ​ക്ക് കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

1.65 ല​ക്ഷം ആ​ളു​ക​ൾ​ക്കാ​ണ് ഇ​തു​വ​രെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ 3512 ആ​ളു​ക​ളു​ടെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണ്. ന്യു​യോ​ർ​ക്ക് സം​സ്ഥാ​ന​ത്താ​ണ് കോ​വി​ഡ് ഏ​റ്റ​വും വി​നാ​ശ​കാ​രി​യാ​കു​ന്ന​ത്.

ജ​ർ​മ​നി​യി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം 68,180 ആ​യെ​ങ്കി​ലും ഇ​വി​ടെ താ​ര​ത​മ്യേ​ന മ​ര​ണ​നി​ര​ക്ക് കു​റ​വാ​ണ്. 682 പേ​രാ​ണ് ജ​ർ​മ​നി​യി​ൽ മ​രി​ച്ച​ത്. ബ്രി​ട്ട​നി​ൽ ചൊ​വ്വാ​ഴ്ച 381 ആ​ളു​ക​ൾ മ​രി​ച്ചെ​ന്നും ആ​കെ മ​ര​ണം 1,789 ആ​യെ​ന്നും വേ​ൾ​ഡോ​മീ​റ്റ​ർ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.