പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു; ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് നേ​രി​യ ആ​ശ്വാ​സം
Wednesday, April 1, 2020 10:25 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​ക വി​ല കു​റ​ഞ്ഞു. ഗാ​ർ​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 62.50 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗാ​ർ​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന് 734 രൂ​പ​യാ​യി.

വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 97.50 രൂ​പ കു​റ​ഞ്ഞു. ഈ ​സി​ലി​ണ്ട​റി​ന് 1,274.50 രൂ​പ​യാ​ണ് വി​ല.‌ ​പു​തി​യ വി​ല ഇ​ന്നു മു​ത​ൽ നി​ല​വി​ൽ വ​ന്നു. മാ​ർ​ച്ച് ആ​ദ്യ​വാ​ര​വും സ​ബ്സി​ഡി​യി​ല്ലാ​ത്ത പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് 50 രൂ​പ​യി​ല​ധി​കം കു​റ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.