പ്ര​ധാ​ന​മ​ന്ത്രി​യോട് ആദരം; കു​ഞ്ഞി​ന് പേര് "ലോക്ക്ഡൗൺ'
Wednesday, April 1, 2020 2:36 PM IST
ലക്നോ: കോ​വി​ഡ് 19 വൈ​റ​സി​നെ തു​ര​ത്താ​ന്‍ രാ​ജ്യ​വ്യാ​പ​ക​മാ​യി ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി, ന​വ​ജാ​ത​ശി​ശു​വി​ന് "ലോ​ക്ക്ഡൗ​ണ്‍' എ​ന്ന് പേ​ര് സ​മ്മാ​നി​ച്ച് മാ​താ​പി​താ​ക്ക​ള്‍. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഡി​യോ​റി​യി​ലാ​ണ് സം​ഭ​വം.

"ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ താ​നും കു​ടും​ബവും വീ​ട്ടി​ല്‍ ത​ന്നെ ക​ഴി​യു​ക​യാ​ണ്. ഇ​ത് ക​ഴി​യു​ന്ന​തു​വ​രെ വീ​ട്ടി​ലേ​ക്ക് ആ​രും വ​ര​രു​തെ​ന്ന് ബ​ന്ധു​ക്ക​ളോ​ട് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കുഞ്ഞിന്‍റെ പിതാവ് പവ​ൻ പ​റ​ഞ്ഞു. "ലോക്ക്ഡൗൺ' ജ​നി​ച്ച​തി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ലോ​ക്ക്ഡൗ​ൺ ക​ഴി​യു​ന്ന​തു​വ​രെ നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പിതാവ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് ഇന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ബസ്തി ജില്ലയിൽ നിന്നുള്ള 25 വയസുകാരനാണ് മരിച്ചത്. ഇയാളുടെ സഞ്ചാരപാത കണ്ടെത്താനുള്ള ശ്രമത്തിലാണ് യുപി ആരോഗ്യവകുപ്പ്. യു​പി​യി​ല്‍ ഇതുവരെ 101 പേ​ര്‍​ക്ക് കോ​വി​ഡ് സ്വീ​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.