കോ​വി​ഡ് 19: പാ​ക്കി​സ്ഥാ​നി​ൽ രോ​ഗ​ബാ​ധി​ത​ർ 2,000 ക​ട​ന്നു
Wednesday, April 1, 2020 2:54 PM IST
ലാ​ഹോ​ർ: പാ​ക്കി​സ്ഥാ​ൻ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 ക​വി​ഞ്ഞു. 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 105 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി.

പാ​ക്ക് പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റ്റ​വും അ​ധി​കം കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വി​ടെ 708 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സി​ന്ധ് പ്ര​വ​ശ്യ​യി​ൽ 676 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്.

26 പേ​രാ​ണ് രോ​ഗം ബാ​ധി​ച്ച് ഇ​തു​വ​രെ മ​രി​ച്ച​ത്. 12 പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലു​ണ്ട്. 82 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.