മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ്; 32 പോ​ലീ​സു​കാ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ
Wednesday, April 1, 2020 3:21 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ 32 പോ​ലീ​സു​കാ​ർ ക്വാ​റ​ന്‍റൈ​നി​ൽ പോ​യി. ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ് ടെ​ർ​മി​ന​സ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും ഇ​യാ​ളു​മാ​യി ഇ​ട​പ​ഴ​കി​യ 32 പോ​ലീ​സു​കാ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

മ​ഹാ​രാ​ഷ്ട്ര​യി​ൽ ആ​ദ്യ​മാ​യാ​ണ് പോ​ലീ​സു​കാ​ര​ന് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇ​യാ​ളെ ക​സ്തൂ​ർ​ബ ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളു​മാ​യി കൂ​ടു​ത​ൽ അ​ടു​ത്തി​ട​പ​ഴ​കി​യ നാ​ല് പോ​ലീ​സു​കാ​രു​ടെ ശ്ര​വം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്.

ക​ല്യാ​ണി​ൽ താ​മ​സി​ക്കു​ന്ന ഇ​യാ​ൾ​ക്ക് തി​ങ്ക​ളാ​ഴ്ച​യാ​ണ് പ​നി​യും ശ്വാ​സ​ത​ട​സ​വും അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പി​ന്നാ​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ രോ​ഗ​ബാ​ധ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.