റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ക്കി​ത്തി​ര​ക്കേ​ണ്ട; ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ലാ​വ​ധി നീ​ട്ടു​മെ​ന്ന് സ​ർ​ക്കാ​ർ
Wednesday, April 1, 2020 4:47 PM IST
തി​രു​വ​ന​ന്ത​പു​രം: ഏ​പ്രി​ൽ 20-ന് ​മു​ന്പ് റേ​ഷ​ൻ വി​ത​ര​ണം പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ല്ലെ​ങ്കി​ൽ കാ​ലാ​വ​ധി നീ​ട്ടു​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഏ​പ്രി​ൽ 20-ന് ​മു​ന്പ് വാ​ങ്ങാ​നാ​വാ​ത്ത​വ​ർ​ക്കാ​യി 30 വ​രെ റേ​ഷ​ൻ ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നാ​ണ് മ​ന്ത്രി അ​റി​യി​ച്ച​ത്.

റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ക്കും​തി​ര​ക്കും ഒ​ഴി​വാ​ക്കാ​ൻ കാ​ർ​ഡ് ന​ന്പ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും അ​ർ​ഹ​ത​പ്പെ​ട്ട ഭ​ക്ഷ്യ​ധാ​ന്യം ല​ഭി​ക്കു​മെ​ന്നും റേ​ഷ​ൻ ക​ട​ക​ളി​ൽ തി​ക്കി​ത്തി​ര​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

റേ​ഷ​ൻ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ ദി​വ​സം ഉ​ച്ച​വ​രെ ഏ​ഴ​ര ല​ക്ഷം പേ​ർ റേ​ഷ​ൻ​ക​ട​ക​ളി​ൽ​നി​ന്ന് ധാ​ന്യം വാ​ങ്ങി. എ​എ​വൈ കാ​ർ​ഡ് ഒ​ന്നി​ന് 30 കി​ലോ​ഗ്രാ അ​രി​യും അ​ഞ്ച് കി​ലോ​ഗ്രാം ഗോ​ത​ന്പു​മാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. മു​ൻ​ഗ​ണ​നാ​വി​ഭാ​ഗ​ത്തി​ൽ ഒ​രു അം​ഗ​ത്തി​ന് നാ​ല് കി​ലോ​ഗ്രാം അ​രി​യും ഒ​രു കി​ലോ​ഗ്രാം ഗോ​ത​ന്പും സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്നു​ണ്ട്.

മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ലെ സ​ബ്സി​ഡി വി​ഭാ​ഗ​ത്തി​ന് ഒ​രു കു​ടും​ബ​ത്തി​നു കു​റ​ഞ്ഞ​ത് 15 കി​ലോ ധാ​ന്യം സൗ​ജ​ന്യ​മാ​യി ന​ൽ​കും. സ​ബ്സി​ഡി​യി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ൽ ഏ​ഴി​ൽ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളു​ള്ള കു​ടും​ബ​ത്തി​ന് ഒ​രാ​ൾ​ക്ക് ര​ണ്ടു കി​ലോ​ഗ്രാം ധാ​ന്യ​മെ​ന്ന ക​ണ​ക്കി​ൽ ല​ഭി​ക്കും.

കേ​ന്ദ്രം പ്ര​ഖ്യാ​പി​ച്ച ധാ​ന്യ​ത്തി​ന്‍റെ വി​ത​ര​ണം 20-ന് ​ശേ​ഷം ആ​രം​ഭി​ക്കും. വൈ​ദ്യു​തീ​ക​രി​ച്ച വീ​ടു​ക​ൾ​ക്ക് അ​ര ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത വീ​ടു​ക​ൾ​ക്ക് നാ​ലു ലി​റ്റ​ർ മ​ണ്ണെ​ണ്ണ​യും ന​ൽ​കും. വെ​ള്ള, നീ​ല കാ​ർ​ഡു​ക​ളു​ള്ള​വ​ർ​ക്ക് മൂ​ന്നു കി​ലോ​ഗ്രാം ആ​ട്ട​യും ന​ൽ​കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.