ചി​കി​ത്സ കി​ട്ടാ​തെ ആ​രും പ്ര​യാ​സ​പ്പെ​ടു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക​രു​ത്: മു​ഖ്യ​മ​ന്ത്രി
Wednesday, April 1, 2020 6:41 PM IST
തി​രു​വ​ന​ന്ത​പു​രം: കാ​സ​ർ​ഗോ​ഡ് മെ​ഡി​ക്ക​ൽ കോ​ള​ജ് നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​ദി​ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നൂ​റു ക​ണ​ക്കി​നു പേ​രാ​ണ് ദി​വ​സേ​ന ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്ന​ത്. അ​വ​രു​ടെ സാ​ന്പി​ളു​ക​ൾ അ​പ്പോ​ൾ ത​ന്നെ എ​ടു​ക്കു​ന്നു. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​യ്ക്കു​ന്നു. ഇ​തു മി​ക​ച്ച രീ​തി​യി​ലാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ആ​ർ​സി​സി​യി​ൽ സാ​ധാ​ര​ണ നി​ല​യ്ക്കു​ള്ള പ​രി​ശോ​ധ​ന ന​ട​ക്കു​ന്നി​ല്ല എ​ന്ന കാ​ര്യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ർ​സി​സി​യി​ലെ പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ചി​കി​ത്സ കി​ട്ടാ​ത്ത​തി​ന്‍റെ പേ​രി​ൽ ആ​രും പ്ര​യാ​സ​പ്പെ​ടു​ന്ന അ​നു​ഭ​വ​മു​ണ്ടാ​ക​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.