കൊ​റോ​ണ കാ​ല​ത്തെ വ​ർ​ഗീ​യ വി​ള​വെ​ടു​പ്പ്; ശ​ക്ത​മാ​യ നട​​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, April 1, 2020 7:51 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ർ​ഗീ​യ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ വ​ർ​ഗീ​യ വി​ള​വെ​ടു​പ്പ് ന​ട​ത്തി​ക്ക​ള​യാം എ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യാ​ൽ ന​ട​ക്കി​ല്ല. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക ഉ​ദ്ദേ​ശ​ത്തോ​ടെ ചി​ല പ്ര​ച​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. നി​സാ​മു​ദ്ദീ​ൻ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ​ക്കു​റി​ച്ചും അ​വ​രു​ടെ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​മാ​ണ് അ​സ​ഹി​ഷ്ണു​ത​യോ​ടെ​യു​ള്ള പ്ര​ച​ര​ണം അ​ഴി​ച്ചു​വി​ടു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

മ​തം നോ​ക്കി​യ​ല്ല കൊ​റോ​ണ വൈ​റ​സ് പി​ടി​പെ​ടു​ന്ന​ത്. അ​ത് എ​ല്ലാ​വ​രെ​യും ബാ​ധി​ക്കു​ന്ന​താ​ണ്. നാം ​എ​ല്ലാ​വ​രും ഒ​ന്നി​ച്ചു​നി​ന്ന് ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രോ​ഗ​കാ​ല​ത്ത് വ​ർ​ഗീ​യ വി​ള​വെ​ടു​പ്പ് ന​ട​ത്താ​ൻ ആ​രും തു​നി​ഞ്ഞി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. ത​ബ്‌​ലീ​ഗ് ജ​മാ​അ​ത്ത് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​ല​യാ​ളി​ക​ളു​ടെ എ​ല്ലാ​വ​രു​ടേ​യും വി​വ​രം സ​ർ​ക്കാ​രി​ന്‍റെ പ​ക്ക​ലു​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.