സാ​ല​റി ച​ല​ഞ്ച്: ചെ​ന്നി​ത്ത​ല​യു​ടേ​തു ന​ല്ല നി​ർ​ദേ​ശ​ങ്ങ​ൾ, പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Wednesday, April 1, 2020 7:49 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ചു പ്ര​തി​പ​ക്ഷ നേ​താ​വ് ന​ൽ​കി​യ​തു ന​ല്ല നി​ർ​ദേ​ശ​ങ്ങ​ളെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പൊ​തു​വി​ൽ അ​ദ്ദേ​ഹം സാ​ല​റി ച​ല​ഞ്ചി​നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. പാ​ര്‍​ട്‌​ടൈം, കാ​ഷ്വ​ൽ ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​മാ​ണ് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഇ​വ​രെ സാ​ല​റി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​വ​രെ പ്ര​ത്യേ​ക​മാ​യി പ​രി​ഗ​ണി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന സാ​ല​റി ച​ല​ഞ്ചി​ന് ജീ​വ​ന​ക്കാ​രെ നി​ർ​ബ​ന്ധി​ക്ക​രു​തെ​ന്നാ​ണു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ട​ത്. സാ​ല​റി ച​ല​ഞ്ച് സം​ബ​ന്ധി​ച്ച് ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണം. ക​ഴി​യു​ന്ന​വ​ർ സാ​ല​റി ച​ല​ഞ്ചി​നോ​ട് സ​ഹ​ക​രി​ക്ക​ണം. സാ​ല​റി ച​ല​ഞ്ചി​നെ പി​ന്തു​ണ​യ്ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​ള​യ​ദു​രി​താ​ശ്വ​സ​ത്തി​ലെ ത​ട്ടി​പ്പ് പോ​ലെ​യാ​ക​രു​തെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള സാ​ല​റി ച​ല​ഞ്ചി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​ശേ​ഷം ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് ഇ​റ​ക്കും. മ​ന്ത്രി​മാ​ർ ഒ​രു ല​ക്ഷം രൂ​പ വീ​തം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ ഒ​രു മാ​സ​ത്തെ ശ​ന്പ​ള​മാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കേ​ണ്ട​ത്.

കൊ​റോ​ണ വ്യാ​പ​ന​വും തു​ട​ർ​ന്നു​ണ്ടാ​യ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പ​ന​വും വ​രു​ത്തി​വ​ച്ച സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ വീ​ണ്ടും സാ​ല​റി ച​ല​ഞ്ചി​നൊ​രു​ങ്ങു​ന്ന​ത്. ഇ​തു വ​ഴി 2,500 കോ​ടി രൂ​പ സ്വ​രൂ​പി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്. 2018ലെ ​പ്ര​ള​യ​ക്കാ​ല​ത്തും ജീ​വ​ന​ക്കാ​രോ​ട് സാ​ല​റി ച​ല​ഞ്ചി​ന് സ​ർ​ക്കാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ന്നു സാ​ല​റി ച​ല​ഞ്ചി​ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.