റെ​യി​ൽ​വേ​യും വി​മാ​ന ക​ന്പ​നി​ക​ളും 14 മു​ത​ലു​ള്ള ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു
Wednesday, April 1, 2020 7:58 PM IST
ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യും വി​മാ​ന ക​ന്പ​നി​ക​ളും ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു. ഏ​പ്രി​ൽ 15 മു​ത​ലു​ള്ള ടി​ക്ക​റ്റു​ക​ളു​ടെ ബു​ക്കിം​ഗാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​ഖ്യാ​പി​ച്ച 21 ദി​വ​സ​ത്തെ ലോ​ക്ഡൗ​ണ്‍ ഏ​പ്രി​ൽ 14-നാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​ത് നീ​ട്ടു​മോ എ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല എ​ന്നി​രി​ക്കെ​യാ​ണ് റെ​യി​ൽ​വേ​യും വി​മാ​ന ക​ന്പ​നി​ക​ളും ടി​ക്ക​റ്റ് ബു​ക്കിം​ഗ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്.

ലോ​ക്ഡൗ​ണ്‍ 21 ദി​വ​സ​ത്തി​നു​ശേ​ഷം നീ​ട്ടാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​തോ​റും വ​ർ​ധി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.