ക​മ്മ്യൂ​ണി​സ്റ്റ് ഫാ​സി​സ​ത്തി​ന്‍റെ ത​ല​നീ​ട്ട​ൽ ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്; വി​മ​ർ​ശി​ച്ച് പി.​ടി. തോ​മ​സ്
Wednesday, April 1, 2020 8:09 PM IST
കൊ​ച്ചി: വി​ഡ്ഢി ദി​ന​ത്തി​ൽ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​തു നി​രോ​ധി​ച്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ച് പി.​ടി. തോ​മ​സ് എം​എ​ൽ​എ. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഏ​പ്രി​ൽ ഫൂ​ൾ നി​രോ​ധി​ച്ച ഭ​ര​ണാ​ധി​കാ​രി എ​ന്ന ബ​ഹു​മ​തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. കൊ​റോ​ണ കാ​ല​ത്ത് ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​മ്മ്യൂ​ണി​സ്റ്റ് ഫാ​സി​സ​ത്തി​ന്‍റെ ത​ല​നീ​ട്ട​ൽ ആ​രും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ചു​ണ്ടി​ക്കാ​ട്ടി.

പി.​ടി. തോ​മ​സി​ന്‍റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം:

ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഏ​പ്രി​ൽ ഫൂ​ൾ നി​രോ​ധി​ച്ച ഭ​ര​ണാ​ധി​കാ​രി എ​ന്ന ബ​ഹു​മ​തി ബ​ഹു​മാ​ന​പ്പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ർ​ദോ​ഷ​മാ​യ ഫ​ലി​ത​ങ്ങ​ളെ​യും ത​മാ​ശ​ക​ളെ​യും ഭ​ര​ണ​കൂ​ടം ഭ​യ​പ്പെ​ടു​ന്നു എ​ന്ന​തി​ന്‍റെ ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ന​ട​പ​ടി.

കൊ​റോ​ണ​യ്ക്കെ​തി​രെ മാ​ത്ര​മ​ല്ല മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പ​റ​ഞ്ഞാ​ൽ പോ​ലും കേ​സ് എ​ടു​ക്കു​ന്ന സ​ന്പ്ര​ദാ​യം കു​റെ നാ​ളാ​യി ന​മ്മു​ടെ നാ​ട്ടി​ൽ നി​ല​വി​ലു​ണ്ട​ല്ലോ...

അ​പ്പോ​ൾ ആ​രെ​ങ്കി​ലും ഏ​പ്രി​ൽ ഫൂ​ളി​ന്‍റെ മ​റ​വി​ൽ കൊ​റോ​ണ വ്യാ​പ​നം ന​ട​ത്താ​ൻ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ ന​ട​പ​ടി എ​ടു​ക്കാ​ൻ ഇ​പ്പോ​ൾ ത​ന്നെ നി​യ​മം ഉ​ണ്ട്.

കൊ​റോ​ണ സം​ബ​ന്ധി​ച്ച് ഭ​യാ​ശ​ങ്ക​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ആ​രാ​യാ​ലും ന​ട​പ​ടി എ​ടു​ക്ക​ണം എ​ന്ന​തി​ൽ ര​ണ്ട​ഭി​പ്രാ​യം ഇ​ല്ല.
എ​ന്നാ​ൽ ഇ​തി​ന്‍റെ മ​റ​പി​ടി​ച്ചു ജ​ന​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന ചെ​റു​തും, വ​ലു​തു​മാ​യ വി​മ​ർ​ശ​ന​മ​ക​മാ​യാ ത​മാ​ശ​ക​ളെ​പ്പോ​ലും ത​ട​സ്‌​സ​പ്പെ​ടു​ത്തു​ന്ന​ത് അ​പ​ക​ട​ക​ര​മാ​യ ഒ​രു പ്ര​വ​ണ​ത​യു​ടെ തു​ട​ക്ക​മാ​കും.

ഇ​തോ​ടൊ​പ്പം കൂ​ട്ടി വാ​യി​ക്കേ​ണ്ട മ​റ്റൊ​രു കാ​ര്യ​മാ​ണ് മാ​ർ​ച്ച് 26 ന് ​ദേ​ശാ​ഭി​മാ​നി പ​ത്ര​ത്തി​ൽ മ​ന്ത്രി കെ ​ടി ജ​ലീ​ൽ പേ​ര് വെ​ച്ചെ​ഴു​തി​യ ലേ​ഖ​ന​ത്തി​ന്‍റെ ഭീ​ഷ​ണി സ്വ​രം.

മാ​ധ്യ​മം ദി​ന​പ​ത്ര​ത്തി​ൽ രാ​മേ​ട്ട​ൻ എ​ന്ന വേ​ണു​വി​ന്‍റെ പോ​ക്ക​റ്റ് കാ​ർ​ട്ടൂ​ണി​ൽ ചെ​ഗു​വേ​ര​യെ​ക്കു​റി​ച്ചു​ണ്ടാ​യ പ​രാ​മ​ർ​ശ​ന​ത്തി
നെ​തി​രെ​യാ​ണ് ജ​ലീ​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്

’കാ​ർ​ട്ടൂ​ണി​ൽ ഒ​ളി​പ്പി​ച്ച ഇ​ര​ട്ട​ത്താ​പ്പ്’ എ​ന്ന ജ​ലീ​ലി​ന്‍റെ ലേ​ഖ​ന​ത്തി​ലെ ഭീ​ഷ​ണി​യു​ടെ സ്വ​രം ഉ​ള്ള മു​ന്ന​റി​യി​പ്പു​ക​ൾ താ​ഴെ ചേ​ർ​ക്കു​ന്ന​താ​ണ്...
കാ​ർ​ട്ടൂ​ണു​ക​ളു​ടെ പേ​രി​ൽ നി​ര​വ​ധി ക​ലാ​പ​ങ്ങ​ളും, മ​നു​ഷ്യ​ക്കു​രു​തി​യും ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന​ത് അ​ത്ര പെ​ട്ട​ന്ന് ന​മു​ക്ക് മ​റ​ക്കു​വാ​ൻ ക​ഴി​യി​ല്ല’.

ഇ​താ​ണ് ജ​ലീ​ൽ ന​ൽ​കു​ന്ന അ​പാ​യ​ക​ര​മാ​യ മു​ന്ന​റി​യി​പ്പ്.

കൊ​റോ​ണ കാ​ല​ത്തും ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ക​മ്മ്യൂ​ണി​സ്റ്റ് ഫാ​സി​സ​ത്തി​ന്‍റെ ത​ല​നീ​ട്ട​ൽ ആ​രും ക​ണ്ടി​ല്ലെ​ന്നു ന​ടി​ക്ക​രു​ത്.
ഇ​പ്പോ​ൾ ആ​ണോ ഇ​തു പ​റ​യേ​ണ്ട​ത് എ​ന്ന് സം​ശ​യി​ക്കു​ന്ന​വ​രോ​ട്...
ഇ​പ്പോ​ഴാ​ണോ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ട​ത് എ​ന്നു​കൂ​ടി ആ​ലോ​ചി​ക്കു​ക.

വാ​ൽ​ക്ക​ഷ്ണം

കേ​ര​ള​ത്തി​ലെ സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി സാ​ഹി​ത്യ​കാ​ര·ാ​ർ, ക​ലാ​കാ​ര​ൻ​മാ​ർ (ക്ഷേ​ത്ര ക​ലാ​കാ​ര​ൻ​മാ​ർ അ​ട​ക്കം ) സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​ർ, നാ​ട​ക​പ്ര​വ​ർ​ത്ത​ക​ർ, നാ​ടോ​ടി നൃ​ത്ത സം​ഘ​ങ്ങ​ൾ, സാ​ന്പ​ത്തി​ക ഭ​ദ്ര​ത ഇ​ല്ലാ​ത്ത സി​നി​മ പ്ര​വ​ർ​ത്ത​ക​ര​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക​ല​സാം​സ്കാ​രി​ക രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ​ഹാ​യം പ്ര​ഖ്യ​പി​ക്കാ​നും സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം.

രോ​ഗി​ക​ൾ​ക്ക് മ​ദ്യം ന​ൽ​കാ​ൻ കാ​ണി​ക്കു​ന്ന ശു​ഷ്കാ​ന്തി​യെ​ങ്കി​ലും ഇ​വ​ർ​ക്ക് വേ​ണ്ടി കൂ​ടി കാ​ണി​ച്ചാ​ൽ ഉ​ചി​ത​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.