"വ്യാ​ജ​മ​ദ്യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​തെ ത​ട​യും; മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം പാ​ടി​ല്ല’
Wednesday, April 1, 2020 8:36 PM IST
തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ​മ​ദ്യ ഉ​ൽ​പാ​ദ​നം ക​ർ​ക്ക​ശ​മാ​യി ത​ട​യു​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ദ്യാ​സ​ക്തി കൂ​ടു​ത​ലു​ള്ള​വ​രെ വി​മു​ക്തി കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

മ​ദ്യ​ഷോ​പ്പു​ക​ൾ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തു​കൊ​ണ്ട് വ്യാ​ജ​മ​ദ്യ സം​ഘ​ങ്ങ​ൾ ഉ​ണ​ർ​ന്നെ​ണീ​ക്കു​ന്ന​താ​യി പ​ല വാ​ർ​ത്ത​ക​ളും ക​ണ്ടു. വ്യാ​ജ​മ​ദ്യ ഉ​ൽ​പാ​ദ​നം ക​ർ​ക്ക​ശ​മാ​യി ത​ട​യും. ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. മ​ദ്യാ​സ​ക്തി കൂ​ടു​ത​ലു​ള്ള​വ​രെ വി​മു​ക്തി കേ​ന്ദ്ര​ത്തി​ലെ​ത്തി​ക്കാ​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രും കു​ടും​ബാം​ഗ​ങ്ങ​ളും ജാ​ഗ്ര​ത​യോ​ടെ ഇ​ട​പെ​ട​ണം. ആ ​പ്ര​വ​ർ​ത്ത​നം അ​ത്ത​ര​മാ​ളു​ക​ളെ ചി​ല​പ്പോ​ൾ മ​ദ്യാ​സ​ക്തി​യി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി മു​ക്ത​രാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം പാ​യി​പ്പാ​ട്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ തെ​രു​വി​ലി​റ​ങ്ങി​യ ദൃ​ശ്യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് കാ​ണി​ക്കു​ന്ന​തി​ൽ​നി​ന്ന് മാ​ധ്യ​മ​ങ്ങ​ൾ ഒ​ഴി​ഞ്ഞു​നി​ന്നി​രു​ന്നു. ഒ​രു ചാ​ന​ൽ തു​ട​ക്ക​ത്തി​ൽ​ത്ത​ന്നെ അ​ത്ത​രം ദൃ​ശ്യ​ങ്ങ​ൾ സം​പ്രേ​ഷ​ണം ചെ​യ്യി​ല്ല എ​ന്നു പ​ര​സ്യ​മാ​യി പ്ര​ഖ്യാ​പി​ച്ചു. ആ ​ചാ​ന​ലി​നു നേ​രെ വ​ള​രെ മോ​ശ​മാ​യ സോ​ഷ്യ​ൽ മീ​ഡി​യ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ത​ങ്ങ​ളു​ടെ വ​ഴി​യി​ൽ വ​ന്നി​ല്ലെ​ങ്കി​ൽ ആ​ക്ര​മി​ച്ച് കീ​ഴ്പ്പെ​ടു​ത്തി​ക്ക​ള​യാം എ​ന്ന രീ​തി അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല, അ​നു​വ​ദി​ക്കു​ക​യു​മി​ല്ല. പ​രാ​തി​ക​ൾ അ​ന്വേ​ഷി​ച്ച് കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.