ക​ർ​ണാ​ട​ക​യു​ടെ നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല; അ​തി​ർ​ത്തി അ​ട​ച്ച​തി​നെ​തി​രെ ഗ​വ​ർ​ണ​ർ
Wednesday, April 1, 2020 8:43 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​വു​മാ​യു​ള്ള അ​തി​ർ​ത്തി അ​ട​ച്ച ക​ർ​ണാ​ട​ക​യു​ടെ ന​ട​പ​ടി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ​ദ് ഖാ​ൻ. ക​ർ​ണാ​ട​ക​യു​ടെ നീ​ക്കം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ര​ക്കു​നീ​ക്കം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ കേ​ര​ളം പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്. ഇ​ക്കാ​ര്യം കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി​യേ​യും അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​ശ്ന​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മു​ണ്ടാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി.

ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​തി​ർ​ത്തി അ​ട​ച്ച​തി​നെ​ത്തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ കി​ട്ടാ​തെ കാ​സ​ർ​ഗോ​ഡ് ഏ​ഴു പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.